Idukki local

പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

മറയൂര്‍: പള്ളിയുടെ ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു. മറയൂര്‍-കോവില്‍ക്കടവ് യാക്കോബെറ്റ് പള്ളിയുടെ ഭണ്ഡാരം കുത്തി തുറന്നാണ് മോഷണം നടത്തിയത്.
കഴിഞ്ഞ ദിവസം പള്ളിയില്‍ കുര്‍ബാനക്കെത്തിയ വിശ്വാസികളാണ് ഭണ്ഡാരത്തിന്റെ പിന്‍വശത്തുള്ള പൂട്ട് തകര്‍ത്തിരിക്കുന്നത് പള്ളിവികാരിയെ അറിയിച്ചത് . മറയൂര്‍ പോലിസില്‍ വിവരം അറിയിച്ചു.
ഒരു മാസം മുന്‍പ് പള്ളി അധികൃതര്‍ ഭണ്ഡാരം തുറന്ന് പണം എടുത്തിരുന്നു. മൂവായിരം രൂപയെങ്കിലും നഷ്ടപെട്ടിരിക്കാമെന്ന് പള്ളി ഇടവക സെക്രട്ടറി ജോര്‍ജ് കൂഞ്ഞപ്പന്‍( സണ്ണി) പറഞ്ഞു.
Next Story

RELATED STORIES

Share it