malappuram local

പള്ളിയില്‍ ബോധവല്‍ക്കരണം നടത്തണം

മലപ്പുറം: നിപാ വൈറസിനെ സംബന്ധിച്ച് വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ഥിച്ചു. മലപ്പുറത്ത് നാലുപേര്‍ക്ക് നിപാ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട് നിന്നാണ് രോഗം പകര്‍ന്നിട്ടുള്ളത്. നിലവില്‍ ഭയപ്പെടേണ്ടതില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. നിപാ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് കലക്ടര്‍ പറഞ്ഞു. പൊതു പരിപാടികള്‍, ആശുപത്രി സന്ദര്‍ശനം, മറ്റു പൊതുചടങ്ങുകള്‍ എന്നിവ പരമാവധി ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ രണ്ട് ആഴ്ച പൂര്‍ണമായും ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ തന്നെ വിശ്രമിക്കണം.
ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ദിവസവും നിരീക്ഷണം നടത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരില്‍ ആര്‍ക്കെങ്കിലും ശക്തമായ പനി, തലവേദന, പെരുമാറ്റത്തില്‍ വ്യത്യാസം, മയക്കം എന്നിവ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
Next Story

RELATED STORIES

Share it