Flash News

പള്ളിയില്‍ നിന്നിറങ്ങിയ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം;അന്വേഷണം വേണമെന്ന് മെഹബൂബ മുഫ്തി

പള്ളിയില്‍ നിന്നിറങ്ങിയ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം;അന്വേഷണം വേണമെന്ന് മെഹബൂബ മുഫ്തി
X
ന്യൂഡല്‍ഹി: ഹരിയാനയില്‍ പള്ളിയില്‍ നിന്ന് നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ കശ്മീരി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. വെള്ളിയാഴ്ച  മഹേന്ദ്രഗഡില്‍ ആണ് സംഭവം. ഹരിയാന കേന്ദ്ര സര്‍വകലാശാലയില്‍ ഭൂമിശാസ്ത്ര വിഭാഗത്തിലെ രണ്ട് വിദ്യാര്‍ഥികളാണ് അക്രമത്തിനിരയായത്. പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെ ഒരു സംഘം പിന്‍തുടരുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



വിദ്യാര്‍ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കി. മര്‍ദ്ദനത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
അതേസമയം, സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി. സംഭവം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അതിക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മെഹബൂബ മുഫ്തി തന്റെ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് ഹരിയാന മുഖ്യമന്ത്രിക്ക് ടാഗ് ചെയ്തിട്ടുമുണ്ട്.
Next Story

RELATED STORIES

Share it