Flash News

പള്ളിയില്ല, മൂന്ന് മുസ്‌ലിം വീടുകളേ ഉള്ളൂ; ജമാല്‍പൂരിന്റെ പേര് രാംപൂര്‍ എന്നാക്കണം:ഗോ രക്ഷാദള്‍ നേതാവ്

പള്ളിയില്ല, മൂന്ന് മുസ്‌ലിം വീടുകളേ ഉള്ളൂ; ജമാല്‍പൂരിന്റെ പേര് രാംപൂര്‍ എന്നാക്കണം:ഗോ രക്ഷാദള്‍ നേതാവ്
X


നവസാരി: ബീഹാറിലെ ജമാല്‍പുര്‍ എന്ന ഗ്രാമത്തിന്റെ പേര് രാംപുര്‍ എന്നാക്കി മാറ്റണമെന്ന് ഗോ രക്ഷാദള്‍ നേതാവ്. ആകെ മൂന്ന് മുസ്‌ലിം വീടുകളേ ഇവിടെയുള്ളൂ. ഒരു പള്ളിപോലും ഇല്ല. അതിനാല്‍ ജമാല്‍പുര്‍ എന്ന പേര് മാറ്റി രാംപുര്‍ എന്നാക്കി മാറ്റണമെന്ന് പഞ്ചായത്ത് അംഗം കൂടിയായ പ്രത്യുഷ് പട്ടേല്‍ ഗ്രാമസഭയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, ഇവിടെ മാംസാഹാരവും മദ്യവും പൂര്‍ണമായും നിരോധിക്കണമെന്നും പട്ടേല്‍ ഗ്രാമസഭയില്‍ ആവശ്യമുന്നയിച്ചു.
അതേസമയം, പട്ടേലിന്റെ നിര്‍ദേശത്തെ പഞ്ചായത്തിലെ ഭൂരിപക്ഷാംഗങ്ങളും എതിര്‍ത്തു. എന്നാല്‍ പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങില്‍ ഇതേ ആവശ്യം വീണ്ടും ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് പട്ടേല്‍.
Next Story

RELATED STORIES

Share it