malappuram local

പള്ളിയിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം: മൂന്നുപേര്‍ക്ക് പരിക്ക്



പൊന്നാനി: വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിലേക്ക് കാര്‍ ഇടിപ്പിച്ച് കയറ്റാന്‍ ശ്രമം. കാര്‍ ഇടിപ്പിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നു പേരെ ഇടിച്ചു തെറിപ്പിച്ചു. ഇതോടെ  ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ്  സംഭവം. വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിനു മുമ്പില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് യുവാവ് പരാക്രമം കാട്ടിയത്. പള്ളികകത്തേക്ക് കാര്‍ കൊണ്ടു പോകണമെന്ന് യുവാവ് വാശി പിടിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ ഇത് തടയുകയായിരുന്നു. തുടര്‍ന്ന് യുവാവ് സ്പീഡില്‍ കാര്‍ പിറകോട്ട് എടുക്കുമ്പോള്‍ റോഡരികിലൂടെ പോവുകയായിരുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു.പോലിസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it