Flash News

പള്ളിയിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം : ഒരാള്‍ കൊല്ലപ്പെട്ടു

പള്ളിയിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം : ഒരാള്‍ കൊല്ലപ്പെട്ടു
X


പൊന്നാനി: വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. വെളിയങ്കോട് സ്വദേശി കല്ലം വളപ്പില്‍ മരക്കാര്‍ (60) ആണ് മരിച്ചത്. വെളിയങ്കോട്് ലൈഫ്‌ലൈന്‍ പ്രവര്‍ത്തകര്‍ അപകടം നടന്നയുടനെ  ഇയാളെ  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയോടെ വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിനു മുമ്പില്‍ ജുമുഅ നമസ്‌കാരത്തിന്  ശേഷമാണ് സംഭവം. പൊന്നാനി കോടതിപ്പടി സ്വദേശിയായ മഠത്തില്‍ പറമ്പില്‍ ഹബീബ് റഹ്മാനാണ് (32) വാഹനം ഓടിച്ചിരുന്നത്. കൂടെ യാത്ര ചെയ്തിരുന്ന മറ്റു രണ്ടുപേര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പള്ളിക്കകത്തേക്ക് കാര്‍ കൊണ്ടുപോവണമെന്ന് യുവാവ് വാശിപിടിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. തുടര്‍ന്ന് യുവാവ്  കാര്‍ അതിവേഗത്തില്‍  പിറകോട്ട് എടുക്കുമ്പോള്‍ റോഡരികിലൂടെ പോവുകയായിരുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ഇതോടെയാണ് രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തത്. പോലിസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it