palakkad local

പള്ളിദര്‍സുകള്‍ മതവിദ്യാഭ്യാസത്തെ ഉന്നതിയിലെത്തിച്ചു: ഹൈദരലി തങ്ങള്‍

ചെര്‍പ്പുളശ്ശേരി: കേരളത്തിലെ പള്ളിദര്‍സുകളുടെ സാന്നിധ്യം കേരളത്തെ മതരംഗത്തും ആത്മീയ രംഗത്തും ഉന്നതിയിലെത്തിക്കാന്‍ കാരണമായെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നെല്ലായ ദര്‍സിന്റെ അന്‍പത്തി ഏഴാം വാര്‍ഷിക മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ദീനീ വിജ്ഞാനത്തിലൂടെയാണ് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നത്. ഇസ്‌ലാമിനെ കുറിച്ച് യഥാര്‍ഥമായി പഠിക്കാനും, മനസ്സിലാക്കാനും ദര്‍സുകളെയാണ് നാം കാണുന്നത്. അറിവിന്റെ പ്രചാരണത്തില്‍ ദര്‍സുകളുടെ സേവനം മഹത്വരമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാവിലെ ശൈഖുനാ നെല്ലായ ഉസ്താദ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി തസ്‌കിയ, ഫിഖ്ഹ്, പൂര്‍വ വിദ്യാര്‍ഥി സംഗമം എന്നിവ നടന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. സി കെ എം സ്വാദിഖ്മുസ്ലിയാര്‍, സി എച്ച് ബാപ്പുട്ടി മുസ്‌ല്യാര്‍, ഏലംകുളം ബാപ്പു മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, കുഞ്ഞാണി മുസ്ലിയാര്‍, സയ്യിദ് കെ പി സി തങ്ങള്‍, സി ടി യൂസുഫ് മുസ്‌ല്യാര്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ജിഫ്രി തങ്ങള്‍, പി കെ ശശി എംഎല്‍എ, മരയ്ക്കാര്‍ മൗലവി മാരായമംഗലം, എം വീരാന്‍ ഹാജി, എം അബ്ദുഹാജി, ടി കെ മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറസാഖ് മുസ്‌ല്യാര്‍, പി വൈ  ഇബ്രാഹിം അന്‍വരി, അലി ഫൈസി പാറല്‍ കൂടാതെ വിവിധ മഹല്ല് കമ്മറ്റി ഭാരവാഹികളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it