പള്ളിക്കു നേരെ ബിജെപി ആക്രമണം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പത്തനംതിട്ട കോയിപ്രം കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ (ഫുള്‍ ഗോസ്പല്‍) പള്ളിക്കു നേരെയുള്ള ബിജെപി ആക്രമണത്തില്‍ പ്രതികളെ ഇതുവരെ—യും അറസ്റ്റ് ചെയ്യാത്തതു ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് കേസന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും വീണ ജോര്‍ജിന്റെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു. വളരെക്കാലമായി നിലനില്‍ക്കുന്ന പള്ളിയുടെ ഗേറ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ഇളക്കിമാറ്റി പാര്‍ട്ടിയുടെ കൊടി തൂണില്‍ കെട്ടിയത്. സംഭവത്തില്‍  െബിജെപി പ്രവര്‍ത്തകരായ 11 പേര്‍ക്കെതിരേ കോയിപ്രം പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്ന ഐപിസി 143, 147, 149, 153, 447, 427 വകുപ്പുകള്‍ക്കു പുറമെ, ഐപിസി 295 (എ) വകുപ്പ് കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തിവരുന്നു. സ്ഥലത്ത് പോലിസ് ശക്തമായ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മതസ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം ചെയ്തികളെ ഒരു കാരണവശാലും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. കുറ്റക്കാരുടെ മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it