thrissur local

പള്ളിക്കുളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് മാലിന്യം കലര്‍ന്നു

തൃശൂര്‍: നഗരത്തിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള കുളത്തിന്റെ ചുറ്റുമതില്‍ കഴിഞ്ഞ രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് മാലിന്യങ്ങള്‍ സമീപത്തെ കുളത്തിലേക്ക് ഒഴുകിയൊലിച്ചു. കോര്‍പറേഷന്റെ കിഴിലുള്ള പള്ളികുളത്തിലേക്കാണ് മാലിന്യങ്ങള്‍ കലര്‍ന്നത്. കഴിഞ്ഞദിവസം രാത്രിയുണ്ടായ കനത്ത മഴയിലാണ് മാലിന്യശേഖരണ കേന്ദ്രത്തിന്റെ സമീപമുള്ള കുളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് പ്ലാസിറ്റിക് മാലിന്യങ്ങള്‍ കുളത്തിലേക്ക് ഒഴുകിയിറങ്ങിയത്.
ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികളും , കവറുകളും, കുളത്തില്‍ പരന്ന് ഒഴുകി. ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന കുപ്പിചില്ലുകളും കുളത്തില്‍ വീണു. കുളത്തില്‍ പരന്ന കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചീകരണ തഴിലാളികളുടെ നേതൃത്വത്തില്‍ കുളത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കുളത്തിന്റെ രണ്ട് മീറ്ററോളം ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. ചുറ്റുമുള്ള മരങ്ങളുടെ വേരുകള്‍ കുളത്തിന്റെ ബാക്കിയുളള ചുറ്റുമതിലിനും ഭീഷണിയാണ്. ഏഴ് വര്‍ഷം മുമ്പാണ് അജൈവ മാലിന്യശേഖരണത്തിനുളള സെന്റര്‍ പള്ളികുളത്തിനോട് ചേര്‍ന്നുള്ള കോര്‍പറേഷന്റ സ്ഥലത്ത് ആരംഭിച്ചത്. പ്ലസ്റ്റിക് കവറുകള്‍, കുപ്പികള്‍, കുപ്പി ചില്ലുകള്‍ എന്നിവ വേര്‍തിരിച്ച് ശേഷം ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. രണ്ട് ടണ്‍ അജൈവ മാലിന്യമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. മാലിന്യ ശേഖരണ സെന്ററിലെ മാലിന്യങ്ങള്‍ ഉടന്‍ തമിഴ്‌നാട്ടിലേക്ക് മാറ്റാനാണ് നീക്കം. യുദ്ധകാലടിസ്ഥാനത്തില്‍ കുളത്തിന്റെ ചുറ്റുമതില്‍ പുനസ്ഥാപിക്കുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it