kannur local

പള്ളിക്കുന്ന് ഗവ. വനിതാ നഴ്‌സിങ് കോളജില്‍ ഭക്ഷ്യവിഷബാധ; എട്ടുപേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: പള്ളിക്കുന്ന് ഗവ. വനിതാ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. എട്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വിതരണം ചെയ്ത ചോറും പരിപ്പുകറിയും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചയോടെ പലര്‍ക്കും ഛര്‍ദ്ദിയും അതിസാരവും കലശലാവുകയായിരുന്നു. അജ്ഞന (19), അനുശ്രീ (19), ജസീമ (19), കീര്‍ത്തന (18), രസ്‌ന (18), രാഗി (18), റിജിന (18), ആതിര (18), അനുഷ (1), നിത്യ (17), ജീഷ്മ (19), പ്രിയങ്ക (17) എന്നിവരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ ഇരുപതോളം വിദ്യാര്‍ഥിനികള്‍ക്ക് വിഷബാധയേറ്റിരുന്നു. ഇവരെ കൂടാതെ ആറു വിദ്യാര്‍ഥിനികള്‍ കൂടി ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.
Next Story

RELATED STORIES

Share it