malappuram local

പള്ളിക്കല്‍ ബസാറിലെ റോഡ് കൈയേറ്റങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചു



പള്ളിക്കല്‍: പള്ളിക്കല്‍ ബസാറിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള കയ്യേറ്റം പോലിസിന്റെ സഹായത്തോടെപൊതുമരാമത്ത് റോഡ് വിഭാഗം ഒഴിപ്പിച്ചു. പള്ളിക്കല്‍ ബാസാ റിലെ ടൗണ്‍ ജുമാമസ്ജിദിന്റെ മതിലും കമാനവുമാണ് ഇന്നലെ ജെസിബി ഉപയോഗിച്ചു പൊളിച്ചു നീക്കിയത്.മറ്റു കയ്യേറ്റങ്ങള്‍ മുന്‍പ് പൊളിച്ചിരുന്നു.മുന്‍ വള്ളിക്കുന്നു മണ്ഡലം എംഎല്‍എ കെ എന്‍ എ ഖാദര്‍ പള്ളിക്കല്‍ ബസാറിലെ നവീകരണത്തിനായി 25 ലക്ഷം  രൂപ പാസ്സാക്കിയിരുന്നു. എന്നാല്‍ ചിലര്‍ തടസ്സം നിന്നതിനാല്‍ പ്രവൃത്തി തുടങ്ങാന്‍ ആയില്ല പള്ളിയുടെ മതിലുകള്‍ മറയാക്കി ചില ആളുകള്‍ കൈയേറ്റം സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗ്രാമപഞ്ചായത്ത് ശകതമായ നിലപാട് സ്വീകരിക്കുകയും ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്നലെ പൊതുമാരാമത്ത് വിഭാഗം കയ്യേറ്റം ഒഴിപ്പിക്കാന്‍ രംഗത്ത് വന്നത്. പൊതു മരാമത്ത് വിഭാഗത്തില്‍ നിന്നു എ ഇ ആര്യ, ഓവര്‍സിയര്‍ ബിജു, ഓഫിസ് അറ്റന്‍ഡര്‍ അജീഷ്, എന്നവരും റവന്യൂ  വിഭാഗത്തില്‍  കൊണ്ടോട്ടി തഹസില്‍ദാറും  തിരുരങ്ങാടി സിഐ സുനില്‍കുമാര്‍,തേഞ്ഞിപ്പലം എസ്‌ഐ സി കെ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it