പള്ളിക്കര ഖാസി ബി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ അന്തരിച്ചു

പൈവളിഗെ (കാസര്‍കോട്): വിനയവും ലാളിത്യവുംകൊണ്ട് സര്‍വാദരണീയനായ പ്രമുഖ പണ്ഡിതന്‍ പയ്യക്കി ഉസ്താദ് എന്ന പി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ (69) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പയ്യക്കി സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന പരേതനായ അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരുടെ മകനാണ്. നാലര പതിറ്റാണ്ടിലേറെ പൈവളിഗെ ജമാഅത്തില്‍ മതവിദ്യാഭ്യാസത്തിനു നേതൃത്വം നല്‍കിവരുകയായിരുന്നു. പിതാവ് അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍, കാഞ്ഞങ്ങാട് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി, പൈവളിഗെ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ,് സമസ്ത കേരള ജില്ലാ മുശാവറ അംഗം, സുന്നി മഹല്‍ ഫെഡറേഷന്‍ പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ്, മഞ്ചേശ്വരം മണ്ഡലം ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരുകയായിരുന്നു. മയ്യിത്ത് ഇന്നലെ വൈകീട്ട് നാലോടെ പൈവളിഗെ പയ്യക്കി ഇസ്‌ലാമിക് അക്കാദമി പരിസരത്ത് ഖബറടക്കി. മാതാവ്: ആയിശാബി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍റഹ്മാന്‍, അബ്ദുല്ല ബശ്ശാര്‍, റഷീദ, മുഫീദ, മരുമകന്‍: അബ്ദുല്‍ മജീദ് ദാരിമി. സഹോദരങ്ങള്‍: മുഹമ്മദ് മുസ്‌ല്യാര്‍, അബ്ദുല്ലക്കുഞ്ഞി മുസ്‌ല്യാര്‍, മുഹിയുദ്ദീന്‍ ഫൈസി. സഹോദരി:പരേതയായ മറിയം.
Next Story

RELATED STORIES

Share it