'പള്ളികള്‍ക്ക് ഇസ്‌ലാമില്‍ പ്രത്യേക സ്ഥാനമില്ലെന്ന വിധി നിരാശാജനകം'

കോഴിക്കോട്: ഇസ്ലാംമത വിശ്വാസത്തില്‍ പള്ളികള്‍ക്ക് സ്ഥാനമില്ലെന്ന സുപ്രിംകോടതി വിധി നിരാശാജനകവും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണെന്നു മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഇസ്്ലാമില്‍ ആരാധനയ്ക്കു പള്ളി അനിവാര്യമല്ലെന്ന ഇസ്മായില്‍ ഫാറൂഖി കേസിലെ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നു സുപ്രിംകോടതി ഭൂരിപക്ഷ അഭിപ്രായത്തിലാണു വിധിച്ചത്.
മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നു പറഞ്ഞതു മാത്രം മതി ഇസ്്ലാമില്‍ പള്ളികള്‍ക്കു വലിയ സ്ഥാനമുണ്ടെന്നു വ്യക്തമാവാന്‍. വേണ്ടത്ര ഗൗരവത്തില്‍ വിഷയത്തെ സമീപിച്ചാണോ ഭൂരിപക്ഷാഭിപ്രായത്തില്‍ കോടതി വിധി പറഞ്ഞതെന്നു സംശയമുണ്ടെന്നും കെ പി എ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it