World

പള്ളികള്‍ക്കു മുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നു ചൈന

ബെയ്ജിങ്: ദേശീയവികാരം പ്രോല്‍സാഹിപ്പിക്കുന്നതിനു മുസ്‌ലിം പള്ളികള്‍ക്കു മുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്നു ചൈന. സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചൈന ഇസ്‌ലാമിക് അസോസിയേഷന്‍ കഴിഞ്ഞ ആഴ്ചയാണു പള്ളി ഇമാമുമാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പള്ളികളില്‍ നല്ല കാഴ്ച ലഭിക്കുന്ന ഭാഗത്ത് അഞ്ചു നക്ഷത്രങ്ങളോടു കൂടിയ ചുവന്നപതാക ഉയര്‍ത്തണമെന്നാണു നിര്‍ദേശം.
ദേശീയ പതാക ഉയര്‍ത്തുന്നതു മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ദേശീയബോധം വളര്‍ത്താന്‍ സഹായിക്കുമെന്നും ദേശീയ  ആശയങ്ങളെ കൂടുതല്‍ ശക്തിപ്പെടു—ത്തുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പള്ളിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇസ്്‌ലാമിക പ്രഭാഷണങ്ങളില്‍ വിശ്വാസികള്‍ക്ക് ഇതു വിശദീകരിച്ചു നല്‍കണമെന്നും നിര്‍ദേശത്തിലുള്ളതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ ഇസ്‌ലാംമത വിശ്വാസികളെ തങ്ങളുടെ സ്വാധീനത്തിലും നിയന്ത്രണ—ത്തിലുമാക്കാനുള്ള നീക്കമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it