thrissur local

പള്ളത്തുകുളം സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കുന്നു

മാള: കടുത്ത വേനലിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി മാള ഗ്രാമപഞ്ചായത്തിലെ ആഞ്ചാം വാര്‍ഡ് പഴൂക്കരയിലെ പള്ളത്തുകുളം സംരക്ഷണ ഭിത്തി  കെട്ടി സംരക്ഷിക്കുന്നു.
കാലങ്ങളായി  നവീകരണമില്ലാതെ ചെളിനിറഞ്ഞ് കിടക്കുന്ന  കുളം നാശത്തിന്റെ വക്കിലായിരുന്നു. പ്രദേശ  വാസികളുടെ നിരന്തരാവശ്യം പരിഗണിച്ചാണ് കുളം സംരക്ഷണത്തിനായി ഫണ്ട് അനുവദിച്ചത്. ഉപയോഗ ശൂന്യമായ കുളം നവീകരിക്കുന്നത് കൃഷിക്ക് നനക്കുന്നതിനും കിണറുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പ്   വരുത്തുന്നതിനും സഹായകമാകുമെന്നാണ്  പ്രദേശവാസികള്‍ പറയുന്നത്. അര ഏക്കര്‍  വിസ്തീര്‍ണ്ണമുള്ള പള്ളത്തുകുളം ചാലക്കുടി  മണ്ണ് സംരക്ഷണ പര്യവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സംരക്ഷണ നിര്‍മാണം  നടക്കുന്നത്.
അഞ്ചര ലക്ഷം രൂപയാണ്  ഇതിനായി അനുവദിച്ചിട്ടുള്ളത്. കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ച് സംരക്ഷണ ഭിത്തികെട്ടിയാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കുളം നവീകരിക്കുന്നത്. ജലസംഭരണ ശേഷി വര്‍ദ്ധിപ്പിച്ച് കടുത്ത വേനലിലും വറ്റാത്ത  കുളമാക്കി മാറ്റുന്നതിനാണ് ആഴം വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം പുളിയിലക്കുന്നിലെ പോത്തോട്ടികുളവും ആഴം വര്‍ദ്ധിപ്പിച്ച് സംരക്ഷിക്കുന്നുണ്ട്. ഗുണഭോക്തൃ സമിതിയുടെ മേല്‍നോട്ടത്തിലിണ് നിര്‍മാണം  നടക്കുന്നത്. ഒരു മാസത്തിനകം പണി പൂര്‍ത്തീകരിക്കുമെന്ന് ഗുണഭോക്തൃ സമിതി  ചെയര്‍മാന്‍ ജോമി, കണ്‍വീനര്‍ സി എല്‍ ബാബു  അറിയിച്ചു.
Next Story

RELATED STORIES

Share it