Flash News

പല സ്ഥലങ്ങളിലും മുസ്ലിമാകുന്നതിനേക്കാള്‍ സുരക്ഷ പശുവാവുന്നതാണ് : ശശിതരൂര്‍

പല സ്ഥലങ്ങളിലും മുസ്ലിമാകുന്നതിനേക്കാള്‍ സുരക്ഷ പശുവാവുന്നതാണ് : ശശിതരൂര്‍
X


അവിശ്വാസ ചര്‍ച്ചയുടെ വേളയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ രാജ്യത്ത് ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടില്ലെന്ന് തികച്ചും അന്ധമായ പ്രസ്താവനയും, ന്യൂനപക്ഷ വകുപ്പ് കാര്യമന്ത്രി മുഖ്താര്‍ നദവിയുടെ കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളൊന്നും തന്നെയുണ്ടായില്ലെന്ന പ്രസ്താവനയും തികച്ചും കള്ളമാണ്.എന്നാല്‍ അത് എങ്ങിനെയാണ് തെറ്റാവുന്നതെന്ന് ഈ സാഹചര്യത്തില്‍ വിലയിരുത്തിയെ മതിയാവു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഹിന്ദു ആധിപത്യത്താല്‍ ശക്തിയാര്‍ജിച്ച പല സംഘടനകളും അഴിച്ച് വിട്ട അക്രമങ്ങളുടെ പരമ്പര തന്നെ അരങ്ങേറുകയാണ് രാജ്യത്ത്.2014ല്‍ പകുതി മുതലുള്ള
കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷ വിരുദ്ധമായ ആക്രമണങ്ങളില്‍ മാത്രമായി ഇന്ത്യയില്‍ കൊല്ലപെട്ടവരുടെ എണ്ണം 384ആണ്. നൂറു കണക്കിന് ആളുകള്‍ ഇത്തരം ആക്രമങ്ങളില്‍ പരിക്കേല്‍ക്കുകയും,അവഹേളിക്കപെടുകയും,നഗ്നരാക്കപെടുകയും ചെയ്തു.


പ്രത്യേകിച്ച് ഈദിന് പുതുവസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരനായ
ജുനൈദിന്റെ വിഷയം എങ്ങിനെയാണ് മറക്കുക.അവനെ തുടര്‍ച്ചയായി അടിച്ച് റെയില്‍വേ ട്രാക്കിലേക്ക് വലിച്ചറിയപെട്ടതും, അവിടെ കിടന്ന് രക്തം വാര്‍ന്ന് മരിച്ചതും മുസ്ലിമായത് കൊണ്ട് മാത്രമാണ്. തുടര്‍ച്ചയായി പത്രങ്ങളുടെ തലക്കെട്ടുകള്‍ ഹിന്ദുക്കളാല്‍ കൊല്ലപെടുന്ന മുസ്ലിംങ്ങളെ കുറിച്ചുള്ളതാണ്.മുസ്ലിം ആണെന്നുള്ള അടയാളങ്ങളാല്‍ മാത്രം കശാപ്പ് ചെയ്യപെടുന്ന മനുഷ്യരെ കുറിച്ചുള്ളതാണ്.
2014ലെ ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് രാജ്യത്ത് ഒരു ഹൈന്ദവ തരംഗം തന്നെ അലയടിക്കുന്നുണ്ട്.അതോടെ പശുക്കളെ സംരക്ഷിക്കാന്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു,മാത്രമല്ല അത്തരം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും ആരംഭിച്ചു.നിരവധി ഗോ രക്ഷക-പശു സംരക്ഷണ സംഘങ്ങള്‍ ഉണ്ടായി,അനേകം ആളുകള്‍ അതിനെ പ്രോല്‍സാഹിപ്പിക്കാനും സ്വികരിക്കാനും ആരംഭിച്ചു.ഇതിലൂടെ നിയമം കൈയ്യിലെടുക്കുക മാത്രമല്ല അവര്‍ ചെയ്തത്. പശുവിനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തു.എഴുപതോളം ഗോ സംരക്ഷണ ആക്രമണങ്ങള്‍ ആണ് കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.അതില്‍ 970 ശതമാനവും(70ല്‍ 68ഉം)ബിജെപി ഭരിച്ച ഈ നാല് വര്‍ഷത്തിലാണ് സംഭവിച്ചത്. 136 ആളുകള്‍ ഈ ആക്രമണങ്ങള്‍ക്ക് ഇരയായത്.ഇതില്‍ 28 ആളുകള്‍ കൊല്ലപെട്ടു. അതിശയമേതുമില്ല ഇതില്‍ 86 ശതമാനം ആളുകളും മുസ്ലിംങ്ങളാണ്.


ഇതില്‍ അധിക സംഭവങ്ങളും രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്യപെട്ടതാണ്,പെഹ്ലു ഖാന്റെ പോലുള്ള സംഭവങ്ങള്‍.ക്ഷീര കര്‍ഷകനായ പെഹ്ലുഖാന്‍ ലൈസന്‍സോടെയാണ് പശുക്കളെ കച്ചവടം നടത്തുന്നത്.അദ്ദേഹം 2017 എപ്രില്‍ ഒന്നിന് പശുകടത്ത് ആരോപിക്കപെട്ട് മരിക്കുന്നത് വരെ ആക്രമിക്കപെടുകയും മാത്രമല്ല ആ ക്രുരത മുബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെക്കുകയും ചെയ്തു.ഹരിയാനയിലെ പശു കച്ചവടക്കാരനായ മുസ്‌തൈന്‍ അബാസും ഇതേ പേരില്‍ ആക്രമിക്കപെട്ടു.പിന്നിടങ്ങോട്ട് വിവിധ ഭാഗങ്ങളില്‍ പശു കടത്തെന്നാരോപിച്ച് ട്രക്കുകളും ലോറികളും ആളുകളുമെല്ലാം ആക്രമിക്കപെടുന്നും ഗോസംരക്ഷണ സംഘങ്ങളാല്‍ കൊല്ലപെടുന്നതുമായ സാഹചര്യമുണ്ടായി.പശുക്കളെ കൊണ്ട് പോകുന്ന ട്രക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ 16 വയസ്സ്‌കാരനായ കാശ്മീരി ബാലനും പശു സംരക്ഷണത്തിന്റെ പേരില്‍ കൊല്ലപെട്ടവരില്‍ പെടുന്നു.രാജ്യത്ത് പല സ്ഥലങ്ങളിലും ഒരു മുസ്ലിം ആകുന്നതിനേക്കാള്‍ സുരക്ഷ പശുവാകുന്നതിനാണെന്ന് തോന്നുന്നു.
2015ല്‍ ഇന്ത്യന്‍ സേനയിലെ ഒരു സൈനികന്റെ പിതാവായ മുഹമ്മദ് അഹ്‌ലാഖിനെ പശുവിനെ അറുത്ത് കഴിച്ചെന്നാരോപിച്ച യുപിയിലെ ജനക്കൂട്ടം തല്ലികൊന്നു,അവിടെ അധികൃതര്‍ ചെയ്തത് ആ ഇറച്ചി പശുവിന്റെതാണൊയെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്ന(അതല്ലായിരുന്നു).ഒരു മനുഷ്യനെ ക്രുരമായി അടിച്ച് കൊലപെടുത്തിയിട്ടും,അയാളുടെ മകനെ അതിക്രുരമായി അടിച്ചവശനാക്കിയിട്ടും അത് പശുവിറച്ചിയാണെങ്കില്‍ നീതികരിക്കപെടുമെന്ന രീതിയിലാണ് അന്വേഷണങ്ങള്‍ നടന്നത്.ആ സംഭവം അതിലും ക്രുരമായത് ആഴ്ച്ചകള്‍ക്ക് ശേഷം അതില്‍ കുറ്റാരോപിതനായ ഒരാളുടെ സ്വാഭാവിക മരണം സംഭവിച്ചപ്പോള്‍ അയാളുടെ മൃതദേഹം ഇന്ത്യന്‍ പതാകയില്‍ പൊതിയുകയും, അയാളുടെ ശവസംസ്‌കാര ചടങ്ങിന് കേന്ദ്ര മന്ത്രി പങ്കെടുക്കുകയും ചെയ്തു.ഒരു മതേതര രാജ്യത്തിന്റെ അധികാര സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു അത്.
തീര്‍ച്ചയായും, മുസ്ലീങ്ങള്‍ മാത്രമായിരുന്നില്ല ഈ ഗോസംരക്ഷരുടെ ഏക ലക്ഷ്യം, അതില്‍ ദളിതുകരും ഉണ്ട്.എന്നാല്‍ ഈ സംഭവങ്ങളില്‍ ഓരോന്നും വിവരിക്കുന്നതിലെ വര്‍ഗീയ നിറം ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പ്രസ്താവനള്‍ എത്രത്തോളം തെറ്റാണെന്ന് പറയുന്നു.ചിലപ്പോള്‍ ഇവയെല്ലാ ഒറ്റപെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് അവര്‍ തള്ളികളയുമായിരിക്കും.പക്ഷെ നമ്മുടെ രാജ്യത്ത് വര്‍ഗീയ കലാപത്തിന്റെ വിശകലനത്തിന് ഒരു ദുരന്ത പ്രയോഗമുണ്ട്.ഒരു വലിയ വര്‍ഗീയ കലാപം നടന്നതായി രേഖപെടുത്തണമെങ്കില്‍ അഞ്ചില്‍ കൂടുതല്‍ മരണവും, പത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും വേണം.എന്നാല്‍ മാത്രമെ ഒരു വലിയ വര്‍ഗീയ കലാപമായി അടയാളപെടുത്തുകയുള്ളു.അതിനാലാണ് നഖ്‌വി 'വലിയ'' എന്ന പ്രയോഗം നടത്തിയത്.അത് നിര്‍വ്വചിക്കാനാവില്ല. എന്നാലും 2014 ല്‍ ബിജെപി ഭരണത്തിന്‍ കീഴിലുള്ള ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍, പശ്ചിമ ബംഗാളിലെ ഹസിനാഗര്‍, 2016ലും, 2017ലും പശ്ചിമബംഗാളില്‍ ബദുറിയ, ബസിറത്ത് എന്നിവിടങ്ങളില്‍ മൂന്ന് പ്രധാന വര്‍ഗീയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ആഭ്യന്തരമന്ത്രാലയത്തിന്റെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) രാജ്യവ്യാപകമായ സംഭവിക്കുന്ന കുറ്റകൃത്യങ്ങളടെ വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു.സ്വാഭാവികമായി രാജ്യത്ത് നടക്കുന്ന ലഹളകുടെ കണക്കും ഇവര്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ട്.2014 നും 2016 നും ഇടയില്‍ 2,885 വര്‍ഗീയ കലാപങ്ങളാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് മല സംഭവങ്ങളും വര്‍ഗീയ കലാപങ്ങളായല്ല റിപ്പോര്‍ട്ട് ചെയ്യപെട്ടിരിക്കുന്നത് എന്ന് മാത്രം.2016ല്‍ 61,704 ഓളം കേസുകളാണ് ഐപിസി 147,151 എന്നീ വകുപ്പുകള്‍ പ്രകാരം രെജിസ്റ്റര്‍ ചെയ്യപെട്ടിരിക്കുന്നത്( മതത്തിന്റെയൊ, വംശത്തിന്റെയൊ പേരില്‍ ശ്ത്രുത പ്രചരിപ്പിക്കുന്നതിനാണ് ഈ വകുപ്പ്). 2016 ല്‍ 869 വര്‍ഗീയ ലഹളകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവുമധികം ഹരിയാനയിലാണ് 250 എണ്ണം.2017 ലെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2018 പകുതിയാകുമ്പോഴോക്കും വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.അതിന്റെ ഭികരതയെ കുറിച്ച് എനിക്ക ഭയമുണ്ട്.
സത്യത്തെ പാടെ അവഗണിച്ചുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ച് ജനങ്ങള്‍ അവരെ വിശ്വസിക്കുമെന്ന് കരുതുന്ന ഒരു സര്‍ക്കാരാണ് നമുക്കുള്ളത്.രണ്ട് മന്ത്രിമാരുടെ വിസ്മയകരമായ പ്രസ്താവനകള്‍ക്കുള്ള മറുപടി മാത്രമാണ് ഈ വിശദീകരണം. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചും, വൈദ്യൂതികരണ്‌ത്തെ സംബന്ധിച്ചും, സ്ത്രീശാക്തികരണത്തെ കുറിച്ചുമെല്ലാമുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളും ഇത് പോലൊക്കെ തന്നെയാണ്.എന്നാല്‍ വസ്തുതകളും കണക്കുകളും തികച്ചും വ്യത്യസ്തമാണ്.സര്‍ക്കാര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ചിത്രത്തിലേക്ക് ആ കണക്കുകള്‍ ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവില്ല.
Next Story

RELATED STORIES

Share it