പല്ലുവേദനയുമായെത്തിയ 14 കാരന്റെ വായില്‍ 88 പല്ലുകള്‍



കെ സനൂപ്

തൃശൂര്‍: പല്ലുവേദനയുമായെത്തിയ 14കാരന്റെ വായ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. 32 പല്ലുകളാണ് സാധാരണ ഒരാള്‍ക്ക് ഉണ്ടാവാറുള്ളതെങ്കില്‍ വിദ്യാര്‍ഥിയുടെ വായിലുണ്ടായിരുന്ന പല്ലിന്റെ എണ്ണം 88 ആയിരുന്നു. ഡോക്ടര്‍മാര്‍ ഈ വിവരം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അവരും ഞെട്ടി. 88 പല്ലുകള്‍ കുട്ടിയുടെ വായില്‍ ഫുട്‌ബോള്‍ ആകൃതിയിലായിരുന്നു കാണപ്പെട്ടത്. ഈ അപൂര്‍വ പ്രതിഭാസത്തിന്റെ ശാസ്ത്രീയനാമം ഒഡന്റോസ് എന്നാണ്. ശസ്ത്രക്രിയയിലൂടെ അനാവശ്യ പല്ലുകള്‍ നീക്കം ചെയ്യാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ. ജോസഫ് ലിജോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ കൂടുതലുള്ള പല്ലുകള്‍ നീക്കം ചെയ്തു.
Next Story

RELATED STORIES

Share it