പല്ലവി വധം: പരോളിലിറങ്ങിയ പ്രതി മുങ്ങി

നാസിക്: കോര്‍പറേറ്റ് അഭിഭാഷക പല്ലവി പുര്‍കായസ്ത(25)യെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി സജ്ജാദ് മോഗള്‍ പരോളിലിറങ്ങി മുങ്ങി. ഫെബ്രുവരിയിലാണ് ഇയാള്‍ പരോളില്‍ പുറത്തിറങ്ങിയത്. പരോള്‍കാലം പൂര്‍ത്തിയായിട്ടും ഇയാള്‍ ജയിലില്‍ തിരിച്ചെത്തിയില്ലെന്ന് നാസിക് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് രമേശ് കാംബ്‌ളെ പറഞ്ഞു. ജമ്മുകശ്മീര്‍ സ്വദേശിയായ മോഗള്‍ അനാരോഗ്യത്തിന്റെ പേരിലാണ് പരോള്‍ നേടിയത്. അപേക്ഷ പ്രകാരം പരോള്‍ ലഭിക്കുകയും ചെയ്തു. പരോള്‍ രണ്ടു മാസം കൂടി നീട്ടണമെന്ന് ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു. മോഗള്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ജയിലധികൃതര്‍ നാസിക് റോഡ് പോലിസിനെ അറിയിച്ചിട്ടുണ്ട്. മോഗള്‍ കുടുംബത്തെ സന്ദര്‍ശിച്ചോ എന്നറിയാന്‍ ജമ്മുകശ്മീര്‍ പോലിസുമായി നാസിക് റോഡ് പോലിസ് ബന്ധപ്പെട്ടു. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍വച്ച് 2012 ആഗസ്ത് ഒമ്പതിനാണ് പല്ലവി കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണം. 2014 ജൂലൈയിലാണ് കോടതി മോഗളിനെ ശിക്ഷിച്ചത്.
Next Story

RELATED STORIES

Share it