Alappuzha local

പല്ലന കുമാരകോടി പാലം അവസാനഘട്ടത്തില്‍

ഹരിപ്പാട്: സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താല്‍പര്യപ്രകാരം നിര്‍മിച്ച പല്ലന കുമാരകോടി പാലം ഈ മാസം അവസാനത്തോടെ നാടിന് സമര്‍പ്പിക്കും.
30 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഈ മാസം പാലം നാടിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പാലത്തോടൊപ്പമുളള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനവും ഈ മാസം തന്നെ നടത്തും. മഹാകവി കുമാരനാശാന്റെ അനുസ്മരണക്കായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് സമര്‍പ്പിക്കുന്നത് കൂടിയാണ് കുമാരകോടി പാലവും പുതിയ ആശാന്‍ സ്മാരകവും.
ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, എം.എം. ബഷീര്‍, എ,കെ.രാജന്‍, മുഞ്ഞിനാട്ട് രാമചന്ദ്രന്‍, എസ്.വിനോദ് കുമാര്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ടീച്ചര്‍, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ദീപ്തി ഭാനു, അസി.എക്യിക്യുട്ടീവ് എഞ്ചിനീയര്‍ കെ.മുകേശ് ആശാന്‍സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ കായിപ്പുറം, സെക്രട്ടറി ഇടശ്ശേരി രവി ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it