പലിശ നല്‍കിയില്ല; യുവതിയെ തീ കൊളുത്തി

ബലിയ: വായ്പയുടെ പലിശ നല്‍കാത്തതിനെ തുടര്‍ന്ന് ദലിത് യുവതിയെ ഒരു കൂട്ടം ആളുകള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. യുപിയിലെ ജജൗലി ഗ്രാമത്തിലാണ് സംഭവം. രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന രേഷ്മ ദേവി (45) യാണ് ക്രൂരതയ്ക്കിരയായത്. അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകള്‍ അവരുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് എസ്പി അനില്‍കുമാര്‍ സിങ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ സ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സോനു, സിദ്ദു സിങ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് ദേവി 20,000 രൂപ കടം വാങ്ങിയിരുന്നു. വായ്പ തിരിച്ചടച്ചതിന് ശേഷവും പലിശ നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it