World

പലായനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ മരിച്ചത് 1,600 അഭയാര്‍ഥികള്‍

ഏതന്‍സ്: മെഡിറ്ററേനിയന്‍ കടലില്‍ പലായനത്തിനിടെ ഈ വര്‍ഷം മരിച്ചത് 1,600 അഭയാര്‍ഥികളെന്ന് യുഎന്‍ റിപോര്‍ട്ട്. യൂറോപ്പ് ലക്ഷ്യമാക്കി യാത്രതിരിച്ചവരാണ് ഇവരിലേറെയും. അഭയാര്‍ഥികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും മരണനിരക്ക് കൂടുതലാണെന്നാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപോര്‍ട്ട്.2018ല്‍ 2,276 പേരാണ് കടലിലെ അപകടങ്ങളില്‍ മരിച്ചത്. 42 പേര്‍ പലായനം ചെയ്യുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ മരിക്കുന്നു എന്നാണ് കണക്കുകളില്‍. കഴിഞ്ഞവര്‍ഷം 18 പേര്‍ പലായനം ചെയ്യുമ്പോള്‍ ഒരാള്‍ മരിക്കുന്നുണ്ടെന്നായിരുന്നു കണക്കുകള്‍. യൂറോപ്പിലേക്കുള്ള യാത്രയില്‍ ഏറ്റവും ശ്രമകരമായ ദൗത്യമാണ് മെഡിറ്ററേനിയന്‍ കടല്‍ താണ്ടുക എന്നത്. ചിലര്‍ യാത്രയ്ക്കിടെ പിന്തിരിഞ്ഞു വരാറുണ്ട്. ഇവരെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കാറ്. അതേസമയം ഇത്തരത്തില്‍ അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നവരെ മനുഷ്യക്കടത്തുകാരും സായുധരും തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങളുമുണ്ട്. ഇതിനു പുറമെ വേതനം നല്‍കാതെ വീട്ടുജോലി ചെയ്യിക്കാനും ആളുകളെ കൊണ്ടുപോവുന്നതായും റിപോര്‍ട്ടിലുണ്ട്.



Next Story

RELATED STORIES

Share it