പലചരക്കുകട കത്തിനശിച്ചു
BY Sumeera SMR5 March 2016 4:48 AM GMT
Sumeera SMR5 March 2016 4:48 AM GMT
പാനൂര്‍: പൂവത്തിന്കീഴില് പലചരക്ക് കട കത്തി നശിച്ചു. ഒറ്റപ്പിലാവുള്ളതില്‍ വിനീഷിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ ആറോടെ പ്രഭാത സവാരിക്കാര്‍ കടയ്ക്കു മുകളില്‍ നിന്നു പുക വരുന്നത് കണ്ട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഫര്‍ണിച്ചറുകളും അനാദി സാധനങ്ങളും ഉള്‍പ്പെടെ കട പൂര്‍ണമായും കത്തി നശിച്ചിരുന്നു. പാനൂരില്‍ നിന്നു ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. കടയുടെ ജാലകം തുറന്നിട്ട നിലയിലാണ്. തീപിടിത്തത്തില്‍ ദുരൂഹതയുണ്ട്. പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാനൂര്‍ പോലിസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങി. ഏകദേശം 2.30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT