palakkad local

പലകപ്പാണ്ടി കനാലിലെ മണ്ണും മണലും നീക്കം ചെയ്

തുകൊല്ലങ്കോട്: പലകപ്പാണ്ടി കനാലിലെ മണ്ണും മണലും മഴക്ക് മുമ്പേനീക്കി തെന്മലയിലെ വെള്ളം ചുള്ളിയാര്‍ ഡാമില്‍ എത്തിക്കണമെന്നു പല തവണ ആവശ്യപ്പെട്ടിട്ടും  മണ്ണ് നീക്കാമെന്ന് ഉദേ്യാഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കനാലിലെ മണ്ണ് നീക്കം ചെയ്തു.
മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പേ നാലാം റീച്ചിലെ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കാതിരുന്നാല്‍ വെള്ളത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി തീരുന്നതോടൊപ്പം മൂന്നാം റീച്ചായ അക്വഡക്കിലൂടെ കവിഞ്ഞൊഴുകി വെള്ളം പാഴാകുന്നതോടൊപ്പം ഒന്നാം റീച്ചിലുള്ള ചെറിയ ഷട്ടറുകള്‍ വഴിയും വെള്ളം പാഴായി പോകും.
വര്‍ഷകാലം തുടങ്ങും മുമ്പേ മണ്ണ് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടറും ജലവിഭവ വകുപ്പും പറഞ്ഞെങ്കിലും നടപ്പിലാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരും മീകര  ചുള്ളിയാര്‍ ജലസംരക്ഷണ സമിതി പ്രവര്‍ത്തകരും പ്രതിഷേധാത്മകമായി മണ്ണു മാറ്റുന്ന പ്രവര്‍ത്തനത്തിനു തയ്യാറായത്.
ചുള്ളിയാര്‍ ഡാം വര്‍ഷ കാലത്തില്‍ പെയ്യുന്ന മഴയെ ആശ്രയിച്ചേ ജലം സംഭരിക്കാന്‍ കഴിയൂ. ഇതിനായി കോടികള്‍ മുടക്കി നടപ്പിലാക്കിയ പലകപ്പാണ്ടി പദ്ധതി കൂടുതലായിപ്രയോജനപ്പെടുത്താന്‍ വേണ്ടത്ര ശുഷ്‌ക്കാന്തി ഉേദ്യാഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ജലസംരക്ഷണ സമിതി പ്രവര്‍ത്തകരും കര്‍ഷകരുംകാലത്തു മുതല്‍ ഉച്ചവരെ നടന്ന മണ്ണ് നീക്കല്‍ സമരത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.  ഉച്ചയോടെ കഞ്ഞി വെച്ച് കുടിച്ചാണു പ്രതിഷേധാത്മകമായ മണ്ണെടുപ്പ് അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it