Flash News

പറ്റിപ്പോയി സാറേ...; ഫഹദിന്റെ ഏറ്റുപറച്ചില്‍ വൈറലാകുന്നു

പറ്റിപ്പോയി സാറേ...; ഫഹദിന്റെ ഏറ്റുപറച്ചില്‍ വൈറലാകുന്നു
X
തിരുവനന്തപുരം: മില്‍മയുടെ പുതിയ പരസ്യം വൈറലാകുന്നു. ആഷിക് അബു സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരസ്യം ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഫഹദിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയെ അടിസ്ഥാനമാക്കിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.



ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പോലീസ് പിടിച്ച് സ്റ്റേഷനിലെത്തുന്ന യുവാവായാണ് ഫഹദ് അഭിനയിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍ ആണ് പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ചെയ്തിരിക്കുന്നത്. 3 മിനുറ്റ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

https://youtu.be/J2bTVrCEO9Y
Next Story

RELATED STORIES

Share it