ernakulam local

പറവൂര്‍-മൂത്തകുന്നം സമാന്തര റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്



പറവൂര്‍: ദേശീയപാത 17 ല്‍ പറവൂര്‍ മുതല്‍ മൂത്തകുന്നം വരെ സമാന്തര റോഡ് ഉടന്‍ നിര്‍മിക്കണമെന്ന് കാരുണ്യ സര്‍വീസ് സൊസൈറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി പറവൂര്‍ മണ്ഡലം കമ്മിറ്റി എന്നീ സംഘടനകള്‍ വ്യത്യസ്ത പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ദേശീയപാത 17-നായി ഏറ്റെടുത്തിരിക്കുന്ന 30 മീറ്ററില്‍ തന്നെ റോഡ് നിര്‍മിക്കണമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്. വാഹനപ്പെരുപ്പവും, നിലവിലുള്ള റോഡുകളുടെ ശോച്യാവസ്ഥയും വീതികുറവും ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി അടിയന്തിരമായി റോഡ് നിര്‍മ്മാണം ആരംഭിക്കണമെന്ന് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് വി കെ അബ്ദുള്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു. ദേശീയപാത 17 ല്‍ ദിനംപ്രതി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പറവൂര്‍-മൂത്തകുന്നം സമാന്തര റോഡ് ഉടന്‍ നിര്‍മ്മിക്കണമെന്ന് കാരുണ്യ സര്‍വ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. 7 കിലോമീറ്ററിനുള്ളില്‍ 10 സ്‌കൂളുകളും, 10 ആരാധനാലയങ്ങളും, 3 ചെറുതും, വലുതുമായ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുങ്ങിയ ദേശീയ പാതയിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ദേശീയപാതയോടു ചേര്‍ന്നുള്ള ഇടറോഡുകളില്‍ നിന്നും പ്രവേശിക്കുന്ന വാഹനങ്ങളില്‍ പലപ്പോഴും അപകടങ്ങളില്‍ പെടുന്നത് ജീവഹാനി വരെ ഉണ്ടാക്കുകയാണ്. ഏറ്റെടുത്ത സ്ഥലം കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെയും മറ്റും ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറ്റെടുത്ത 30 മീറ്ററില്‍ അടിയന്തിരമായി റോഡ് നിര്‍മ്മിക്കണമെന്നും 45 മീറ്റര്‍ ആക്കുന്നതിന് പുതുതായി സ്ഥലം ഏറ്റെടുക്കണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it