ernakulam local

പറവൂര്‍ എഎല്‍ ഓഫിസിനു മുന്നില്‍ എസ്്ഡിറ്റിയു ധര്‍ണ സംഘടിപ്പിച്ചു

പറവൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക്ക് ട്രേഡ് യൂണിയന്‍ (എസ്്ഡിറ്റിയു)മേഖലാ കമ്മിറ്റി പറവൂര്‍ എഎല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
പറവൂരില്‍ അസി. ലേബര്‍ ഓഫിസറെ(എഎല്‍ഒ)നിയമിക്കുക, അനധികൃതമായി നല്‍കിയ തൊഴില്‍ കാര്‍ഡുകള്‍ റദ്ദുചെയ്യുക, എഎല്‍ഒ  ഇല്ലാത്തതിനാല്‍ കെട്ടിക്കിടക്കുന്ന പരാതികളും അപേക്ഷകളും ഉടന്‍ തീര്‍പ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. എസ്്ഡിപിഐ ജില്ല ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പറവൂര്‍ കളമശ്ശേരി തൊഴില്‍ മേഖലകളില്‍ തൊഴിലാളി യൂണിയനുകള്‍ തമ്മിലും തൊഴിലുടമകളുമായും നിരന്തരം സംഘര്‍ഷങ്ങളും തൊഴില്‍ തര്‍ക്കങ്ങളും ഉയര്‍ന്നു വരുന്നു.
ഈ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പിക്കേണ്ട എഎല്‍ഒ ഇല്ലാത്തത് വലിയ സാമൂഹിക പ്രശ്‌നമായി മാറിയിട്ടും തൊഴിലാളി വര്‍ഗ പാര്‍ട്ടി നയിക്കുന്ന ഭരണകൂടം ഇടപെടുന്നില്ല എന്നുള്ളത് തൊഴിലാളികളോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി എഎല്‍ഒയെ നിയമിച്ച് പരാതികള്‍ തീര്‍പ്പാക്കി തൊഴിലിടങ്ങളില്‍ സമാധാനം സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി എസ്ഡിറ്റിയു മുന്നോട്ടു പോവുമെന്നും അദ്ദേഹം താക്കീതു നല്‍കി.
എസ്ഡിറ്റിയു പറവൂര്‍ മേഖല സെക്രട്ടറി ഷംജാദ് അധ്യക്ഷത വഹിച്ചു. കളമശ്ശേരി മേഖലാ പ്രസിഡന്റ് ഫൈസല്‍ എരമം, എസ്ഡിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി, പാര്‍ട്ടി കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിസാര്‍ വാണിയക്കാട്, അബ്ദുല്ല  സംസാരിച്ചു.
Next Story

RELATED STORIES

Share it