ernakulam local

പറവൂര്‍ ഉപജില്ല ശാസ്‌ത്രോല്‍സവം സമാപിച്ചു



പറവൂര്‍: രണ്ടു ദിവസങ്ങളിലായി സെന്റ്. അലോഷ്യസ് ഹൈസ്‌കൂളില്‍ നടന്ന ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകള്‍ കുട്ടികളുടെ കഴിവിന്റെ മാറ്ററിയിച്ചു.എല്‍പി വിഭാഗം ശാസ്ത്രമേളയില്‍ കൂനമ്മാവ് സെന്റ്. ഫിലോമിനാസ് എല്‍പിഎസ് ജേതാക്കളായി. മൂത്തകുന്നം എല്‍പിജിഎസ് രണ്ടാം സ്ഥാനവും പറവൂര്‍ സെന്റ്. ജെര്‍മ്മയിന്‍സ് എല്‍പിസ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കൂനമ്മാവ് സെന്റ്. ഫിലോമിനാസ് എല്‍പിഎസ് ഒന്നാം സ്ഥാനവും സെന്റ്. ജോസഫ് യുപിഎസ് രണ്ടാം സഥാനവും കരിമ്പാടം ഡിഡിസഭ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുല്ലങ്കുളം എസ്എന്‍എച്ച്എസ്എസ് ഒന്നാമതെത്തി. കരിമ്പാടം ഡിഡിസഭ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പുല്ലങ്കുളം ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജേതാക്കളായി. മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും ഗവ. എച്ച്എസ്എസ് പറവൂര്‍ മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗം ഗണിത ശാസ്ത്രമേളയില്‍ സെന്റ്. ജോസഫ് യുപി സ്‌കൂള്‍ ഒന്നാമതെത്തി. ഗോതുരുത്ത് സെന്റ്. സെബാസ്റ്റ്യന്‍സ് എല്‍പിഎസ് രണ്ടാം സ്ഥാനവും കരിമ്പാടം ഡിഡിസഭ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് ആണ് ജേതാവ്. സെന്റ.് ജോസഫ് യുപിഎസ് കൂനമ്മാവ് രണ്ടാമതെത്തി. കരിമ്പാടം ഡിഡിസഭ സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കരിമ്പാടം ഡിഡിസഭ ഹൈസ്‌കൂളാണ് ഒന്നാമത്, കൈതാരം ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പുല്ലങ്കുളം ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജേതാക്കളായി. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടാമതെത്തി. പറവൂര്‍ ഗവ. എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.സാമൂഹ്യശാസ്ത്രമേള എല്‍പി വിഭാഗത്തില്‍ കരിമ്പാടം ഡിഡിസഭ സ്‌കൂള്‍ ജേതാക്കളായി. കൂനമ്മാവ് സെന്റ്. ജോസഫ് സ്‌കൂള്‍ രണ്ടാം സ്ഥാനവും പട്ടണം ഗവ. എല്‍പിഎസ്, തുരുത്തൂര്‍ സെന്റ്. തോമസ് സ്‌കൂള്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കൂനമ്മാവ് സെന്റ്. ജോസഫ് സ്‌കൂള്‍ ഒന്നാം സ്ഥാനവും കരിമ്പാടം ഡിഡിസഭ രണ്ടാം സ്ഥാനവും കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ്എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കരിമ്പാടം ഡിഡിസഭ ഹൈസ്‌കൂളാണ് ഒന്നാമത്. പുല്ലങ്കുളം എസ്എന്‍എച്ച്എസ്എസ് രണ്ടാമതെത്തി. സെന്റ്. അലോഷ്യസ് ഹൈസ്‌കൂളിനാണു മൂന്നാം സ്ഥാനം. ഹയര്‍സെക്കന്ററിയില്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് ഒന്നാം സ്ഥാനവും പുല്ലങ്കുളം എസ്എന്‍എച്ച്എസ്എസ് രണ്ടാം സ്ഥാനവും നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രവൃത്തിപരിചയ മേളയില്‍ എല്‍പി വിഭാഗത്തില്‍ കൂനമ്മാവ് സെന്റ്. ജോസഫ് യുപിഎസ് ജേതാക്കളായി. കൂനമ്മാവ് സെന്റ്. ഫിലോമിനാസ് എല്‍പിഎസ് രണ്ടാം സ്ഥാനവും പറവൂര്‍ സെന്റ്. ജെര്‍മ്മയിന്‍സ് എല്‍പിഎസ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കൂനമ്മാവ് സെന്റ്. ജോസഫ് യുപി സ്‌കൂളാണ് ജേതാക്കള്‍. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും കൂനമ്മാവ് സെന്റ്. ഫിലോമിനാസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. ഹൈസ്‌കൂളില്‍ സെന്റ്. ഫിലോമിനാസ് കൂനമ്മാവും ഹയര്‍സെക്കന്ററിയില്‍ നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്‍ഡറി സ്‌കൂളും രണ്ടാമതെത്തി. ഇരുവിഭാഗങ്ങളിലും പുല്ലങ്കുളം എസ്എന്‍എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.ഐടി മേളയില്‍ യുപി വിഭാഗത്തില്‍ മന്നം ഇസ്്‌ലാമിക് യുപി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. കരിമ്പാടം ഡിഡിസഭ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത ഹയര്‍സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്്ക്കൂള്‍ വിഭാഗത്തില്‍ കൂനമ്മാവ് സെന്റ്. ജോസഫ് എച്ച്എസ്എസ് ആണു ജേതാക്കള്‍. ഇളന്തിക്കര ഹൈസ്‌കൂള്‍ രണ്ടാമതെത്തി. സെന്റ്. അലോഷ്യസ് ഹൈസ്‌കൂള്‍ മൂന്നാംസ്ഥാനം നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പുല്ലങ്കുളം പുല്ലങ്കുളം എസ്എന്‍എച്ച്എസ്എസ് ഒന്നാമതെത്തി. ഗവ. എച്ച്എസ്എസ് പറവൂര്‍ രണ്ടാം സ്ഥാനവും മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനം നഗരസഭാധ്യക്ഷന്‍ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ജെസി രാജു അധ്യക്ഷയായി. ഡെന്നി തോമസ്, പ്രദീപ് തോപ്പില്‍, കെ എ വിദ്യാനന്ദന്‍, എന്‍ എ ശ്രീകുമാര്‍, ലിന്‍സ് ആന്റണി, കെ എന്‍ ലത, ലിസമ്മ ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it