ernakulam local

പറവൂരില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രധാന പ്രതിയുടെ പിതാവ് അറസ്റ്റില്‍



പറവുര്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രധാന പ്രതിയുടെ പിതാവിനെ പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. വെടിമറ കാഞ്ഞിരപറമ്പില്‍ കെ എസ് ബിജിലി (54) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കഴിഞ്ഞ മാസം 24 ന് മാതാപിതാക്കളോടൊപ്പം കാറില്‍ പോകവേ പെരുവാരത്ത് വച്ച് കാറിലും ബൈക്കിലുമായെത്തിയ സംഘം വാഹനം തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന അബ്ദുല്ലയുടെ സംഘമാണ് തട്ടികൊണ്ടു പോയതെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തിവരവേ എല്ലാവരും ഒളിവില്‍ പോയി. ഇതിനിടെ ഒരു പ്രതിയെ പോലിസ് പിടികൂടിയെങ്കിലും മറ്റു പ്രതികളെ പിടികൂടുന്നതിനായി ജീപ്പില്‍ കൊണ്ട് പോകവെ വെടിമറയില്‍ വച്ച് എസ്‌ഐ രഞ്ചനെ ചവിട്ടി വീഴ്ത്തിയ ശേഷം വിലങ്ങോട് കൂടി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് പിതാവിനെ ഭീഷണിപെടുത്തിയും വീട് തല്ലിതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിജിലിക്കും മകന്‍ അബ്ദുല്ലക്കുമെതിരേ ആലങ്ങാട് പോലിസും കേസെടുത്തിട്ടുണ്ട്. ബിജിലിയെ പോലിസ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലിസ് നല്‍കിയ അപേക്ഷ പരിഗണിച്ച് ബിജിലിയെ ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് കരാറുകാരനായ ബിജിലി നഗരസഭ ഉദ്യോഗസ്ഥരേയും കെഎസ്ഇബി ജീവനക്കാരേയും മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായിരുന്ന ഇയാള്‍, രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് എല്ലാ കേസില്‍ നിന്നും തടി ഊരിയിരുന്നു.
Next Story

RELATED STORIES

Share it