Second edit

പറവകളുടെ മൗലികാവകാശം

'കൂട്ടിലടച്ച കിളികള്‍ പാടുകയാണെന്നു നാം ധരിക്കുന്നു. യഥാര്‍ഥത്തില്‍ അവ കരയുകയായിരിക്കും' എന്ന് ഒരു പാശ്ചാത്യ സാഹിത്യകാരന്‍ എഴുതിയിട്ടുണ്ട്. കിളികള്‍ക്ക് പറക്കാനും മല്‍സ്യങ്ങള്‍ക്ക് വെള്ളത്തില്‍ നീന്തിനടക്കാനുമുള്ള സ്വാതന്ത്ര്യം ദൈവം നല്‍കിയ മൗലികാവകാശമാണ്.
എന്നാല്‍, മനുഷ്യന്റെ നീതിപീഠത്തിന് എന്തും തീരുമാനിക്കാനായേക്കും. നാലു വര്‍ഷം മുമ്പ് ഗുജറാത്ത് ഹൈക്കോടതി അങ്ങനെ ഒരു വിധി പുറപ്പെടുവിച്ചു. പക്ഷികള്‍ക്ക് പറക്കാനുള്ള മൗലികാവകാശമുണ്ട്. അതുകൊണ്ട് പക്ഷിവില്‍പനക്കാരും പക്ഷിവളര്‍ത്തുകാരും കൂട്ടിലടച്ച പറവകളെ തുറന്നുവിടണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരതയെ പ്രതിരോധിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിര്‍ദേശം. പക്ഷികളുടെ ചിറകു മുറിച്ചുകളയുക, കാലില്‍ ഭാരമുള്ള വളയങ്ങളിടുക തുടങ്ങി പല തരം ക്രൂരതകളും മനുഷ്യര്‍ ചെയ്യാറുണ്ട്. പ്രാവു പറത്തല്‍ മല്‍സരത്തിന്റെ പേരില്‍ ഒരുപറ്റം പ്രാവുകളെ കോഴിക്കോട്ട് തീയിട്ടു കൊന്നത് ഈയടുത്ത കാലത്താണല്ലോ.
വാസ്തവത്തില്‍ പറവകളുടെ പറക്കാനുള്ള അവകാശം വകവച്ചുകൊടുക്കുമ്പോള്‍, മൗലികാവകാശങ്ങള്‍ക്കു വേണ്ടി മറ്റു ജീവജാലങ്ങളും (അവയ്ക്കു കഴിയുമെങ്കില്‍) ശബ്ദമുയര്‍ത്താന്‍ സാധ്യതയുണ്ട്. മല്‍സ്യങ്ങളുടെ ജലജീവിതാവകാശം നിഷേധിച്ചുകൊണ്ടല്ലേ നമ്മള്‍ അവയെ നിത്യവും കൂട്ടത്തോടെ കൊന്നു കറി വച്ചും പൊരിച്ചുമൊക്കെ തിന്നുന്നത്?
Next Story

RELATED STORIES

Share it