പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് മുന്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ഉയരുന്ന വിവാദത്തിനിടെ പ്രതികരണവുമായി മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. തനിക്കു പറയാനുള്ളത് നാഗ്പൂരില്‍ പറയാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എനിക്കെന്താണോ പറയാനുള്ളത് അത് താന്‍ നാഗ്പൂരില്‍ പറയും.
വിഷയവുമായി ബന്ധപ്പെട്ട് നിരവധി കത്തുകളും ഫോണ്‍ കോളുകളും ലഭിച്ചിട്ടുണ്ട്. ഒന്നിനോടും പ്രതികരിച്ചിട്ടില്ല -ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മുഖര്‍ജി വ്യക്തമാക്കി.
ജൂണ്‍ 7നുള്ള ചടങ്ങില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആധ്യക്ഷം വഹിക്കും. ക്യാംപില്‍ പങ്കെടുക്കുന്ന രാജ്യത്തെ 708 സ്വയംസേവകരെ പ്രണബ് അഭിസംബോധന ചെയ്യും. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി നിരന്തരം പറയുന്നതിനിടെയുള്ള പ്രണബിന്റെ തീരുമാനം കോണ്‍ഗ്രസ്സിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it