kasaragod local

പറമ്പില്‍ സൂക്ഷിച്ച 72 കിലോ കഞ്ചാവ് പിടികൂടി



മഞ്ചേശ്വരം: ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരുന്ന 72 കിലോ കഞ്ചാവ് രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പോലിസ് പിടികൂടി. മഞ്ചേശ്വരം ബെജ്ജ ഗുഡ്ഡേമാറിലെ വിജനമായ സ്ഥലത്താണ് എട്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു സംഘം കഞ്ചാവ് കടത്തിക്കൊണ്ടുവന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകളിലാക്കി വിവിധ കേന്ദ്രങ്ങളിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് പോലിസ് പറഞ്ഞു. തലപ്പാടി: രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉപ്പള മുസോടിയിലെ കിരണ്‍(24), മജ്ബയലിലെ നിതിന്‍ കുമാര്‍(43) എന്നിവരെയാണ് തൊക്കോട് വച്ച് ഉള്ളാള്‍ പോലിസ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവാണ് പിടികൂടിയത്. പ്രതികളില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും 3500 രൂപയും പിടികൂടി.ചെര്‍ക്കള: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വിതരണം ചെയ്യാനെത്തിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചെങ്കള ബംബ്രാണി നഗറിലെ അബ്ദുല്‍ സക്കീറി(31)നെയാണ് വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 26 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതിക്കെതിരെ കാസര്‍കോട്, സുള്ള്യ എന്നിവിടങ്ങളില്‍ കഞ്ചാവ് കടത്തിയതിന് കേസുള്ളതായി പോലിസ് പറഞ്ഞു. കണ്ണൂര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പാറക്കണ്ടി റെയില്‍വേ ലൈന്‍ പരിസരത്ത് നിന്നാണ് 25 ഗ്രാം കഞ്ചാവുമായി വാരം കടാങ്കോട്ട് കല്ലേന്‍വീട്ടില്‍ കെ ശ്രീലേഷി(32)നെ അറസ്റ്റ്  ചെയ്തത്. റെയില്‍വേ ലൈന്‍ കേന്ദ്രീകരിച്ച് പരസ്യമദ്യപാനവും വ്യാപ കഞ്ചാവ് ഉപയോഗവും നടക്കുന്നതായും ഇത് നാട്ടുകാര്‍ക്ക് ദുരിതമുണ്ടാക്കുന്നതായും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കണ്ണൂര്‍ എക്്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ്  ഓഫിസര്‍ സി വി ദിലീപും സംഘവും നടത്തിയ പരിശോധനയില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സീമ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശരത്, രാജപ്രസാദ്, ബഷീര്‍ എന്നിവരും ഉണ്ടായിരുന്നു.കണ്ണൂര്‍: കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 15ഗ്രാം കഞ്ചാവുമായി അഴീക്കോട് നീര്‍ക്കടവിലെ സി പി പ്രജുണും(24), 22 ഗ്രാം കഞ്ചാവുമായി അഴീക്കോട് ചക്കരപ്പാറ ലക്ഷംവീട് കോളനിയിലെ അരുണ്‍കുമാറു(28)മാണ് പിടിയിലായത്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ ക്ലോക്ക് റൂമിന് സമീപത്തുവച്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരയ ബി നസീര്‍, വി കെ വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ ടി ധ്രുവന്‍, പി പി രജിരാഗ്, സി എച്ച് റിഷാദ് എന്നിവരാണ് അറസ്റ്റുചെയ്തത്.
Next Story

RELATED STORIES

Share it