പറമ്പില്‍ കെട്ടിയിരുന്ന നാല് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു
BY fousiya sidheek25 May 2017 7:11 AM GMT
fousiya sidheek25 May 2017 7:11 AM GMT
കോതമംഗലം: പറമ്പില്‍ കെട്ടിയിരുന്ന 4 ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. മൈലൂര്‍ മണലും പാറയില്‍ ജിന്‍സ് മാത്യുവിന്റെ ആടുകളെയാണ് ഇന്നലെ ഉച്ചയോടെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. രാവിലെ സ്വന്തം പുരയിടത്തില്‍ തീറ്റക്കായി കെട്ടിയിട്ടതായിരുന്നു. ഉച്ചയോടെ ആടുകളുടെ ബഹളം കേട്ട് ഓടിയെത്തിയ ജിന്‍സ് കൂട്ടമായെത്തിയ നായ്ക്കള്‍ ആടുകളെ ആക്രമിക്കുനതാണ് കണ്ടത്. ബഹളം വച്ച് നായ്ക്കളെ ഓടിച്ചു വിട്ടെങ്കിലും മാരകമായി മുറിവേറ്റ 4 ആടുകളും ഉടനെ ചാവുകയായിരുന്നു.40000 രൂപയോളം വില ലഭിക്കുമായിരുന്ന ആടുകളെയാണ് നായ്ക്കള്‍ കൊന്നതെന്ന് ജിന്‍സ് മാത്യൂ പറഞ്ഞു. കൂലി പണിക്കാരനായ ജിന്‍സ് ആടുവളര്‍ത്തലിലും ഏര്‍പ്പെട്ടിരുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതക്ക് പരിഹാരം എന്നോണം വളര്‍ത്തിയിരുന്നതാണ് ആടുകളെ. മൈലൂര്‍ മേഖലയില്‍ തെരുവ്നായ ശല്യം വ്യാപകമായതായി നാട്ടുകാര്‍ പറഞ്ഞു. സ്കൂള്‍ തുറക്കുന്നതോടെ കുട്ടികളെ എങ്ങനെ സ്കൂളിലയക്കുമെന്ന ഭയത്തിലാണ് നാട്ടുകാര്‍.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT