malappuram local

പറപ്പൂര്‍, മാറാക്കര, വാഴക്കാട് പഞ്ചായത്തുകളില്‍ സാമ്പാര്‍ വെന്തു; ലീഗ് ക്ലീന്‍ഔട്ട്

മലപ്പുറം: പറപ്പൂര്‍, മാറാക്കര, വാഴക്കാട് ഗ്രാമപ്പഞ്ചായത്തുകളില്‍ ലീഗിനെതിരെ മല്‍സരിച്ച സാമ്പാര്‍ മുന്നണികള്‍ അധികാരത്തിലേറി. കോണ്‍ഗ്രസ് -സിപിഎം, സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ മുക്കൂട്ട് മുന്നണിയാണ് മൂന്നുപഞ്ചായത്തുകളും ഭരിക്കുക. ലീഗിന്റെ കോട്ടയായി അറിയപ്പെടുന്ന പറപ്പൂര്‍ രൂപീകരണ ശേഷം ആദ്യമായാണ് ലീഗിന് കൈവിട്ട് പോവുന്നത്.
ജനകീയ മുന്നണിയുടെ പറങ്ങോടത്ത് മുഹമ്മദ് കുട്ടിയാണ് പറപ്പൂരില്‍ പ്രസിഡന്റായി അധികാരത്തിലേറിയത്.പഞ്ചായത്തില്‍ യുഡിഎഫ് തകര്‍ന്നതിന്റെ നഷ്ടം ലീഗിന് കനത്തതായി. മാറാക്കരയില്‍ സിപിഎം -കോണ്‍ഗ്രസ് കൂട്ടുകെട്ടിലാണ് ലീഗിന് അടികിട്ടിയത്. ജനകീയ വികസന മുന്നണിയെന്ന പേരില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മു -കോണ്‍ഗ്രസും പിന്തുണച്ച വി മധുസൂധനനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ലീഗ് വിമതന്റെ തന്നെ വോട്ടിന്റെ ബലത്തിലാണ് ലീഗിനെ മലര്‍ത്തിയടിച്ച് പഞ്ചായത്ത് ഭരണം ജനകീയ വികസന മുന്നണി സ്വന്തമാക്കിയത്. വാഴക്കാട് പഞ്ചായത്തില്‍ മതേതര വികസന മുന്നണിയെന്ന പേരിലാണ് ലീഗിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും മല്‍സരിച്ചത്.
അഞ്ചാംവര്‍ഡില്‍ നിന്ന് വിജയിച്ച സിപിഎമ്മിന്റെ സ്വതന്ത്ര അംഗം ഹാജറ ഉമ്മയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ലീഗിലെ ജമീലയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ്- സിപിഎം അംഗങ്ങളുടെ പിന്തുണയില്‍ ഹാജറഉമ്മ പ്രസിഡന്റായത്. മൂന്ന് പഞ്ചായത്തുകളിലും ലീഗിനെ ക്ലീന്‍ ഔട്ടാക്കിയാണ് സാമ്പാര്‍ മുന്നണികള്‍ അധികാരത്തിലെത്തിയത്. യുഡിഎഫ് ബന്ധം തകര്‍ന്ന പഞ്ചായത്തുകളില്‍ മിക്കയിടത്തും ലീഗിനെതിരെ സിപിഎം കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍. എടപ്പറ്റയില്‍ മാത്രമാണ് കോണ്‍ഗ്രസിനെതിരെ ലീഗിനൊപ്പം നിന്ന് അധികാരത്തിലെത്തിയത്. കാളികാവ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ഒറ്റക്കാണ് മല്‍സരിച്ചതെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ധാരണയിലെത്താന്‍ കോണ്‍ഗ്രസുമായും സിപിഎമ്മുമായും ലീഗ് നടത്തികഴിഞ്ഞു. വികസന മുന്നണികള്‍ മലപ്പുറത്ത് ലീഗിന്റെ അടിത്തറ മാന്തിയെടുക്കാന്‍ മാത്രം ശക്തമാണെന്ന തെളിയിക്കുന്നതാണ് മൂന്ന് പഞ്ചായത്തുകളിലെയും കൊണ്ടോട്ടി നഗരസഭയിലെയും അധികാര നഷ്ട്ം
Next Story

RELATED STORIES

Share it