malappuram local

പറപ്പൂരില്‍ ജനകീയ മുന്നണിയുടെ ബഷീര്‍ കാലടി പ്രസിഡന്റ്

വേങ്ങര: പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജനകീയ മുന്നണിയിലെ ബഷീര്‍ കാലടി തിരഞ്ഞെടുക്കപ്പെട്ടു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും സിപിഎം, എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി കക്ഷികളും ചേര്‍ന്ന് രൂപീകരിച്ച ജനകീയ മുന്നണിയുടെ സാരഥിയായാണ് ബഷീര്‍ മല്‍സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി 19ല്‍ 12 സീറ്റും നേടിയാണ് അധികാരത്തിലെത്തിയത്. മുന്നണി ധാരണ പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം പ്രസിഡന്റായിരുന്ന പറങ്ങോടത്ത് മുഹമ്മദ് കുട്ടി രാജിവച്ച ഒഴിവിലേക്കായിരുന്നു പുതിയ തിരഞ്ഞെടുപ്പ്്. മുസ്്‌ലിം ലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചേര്‍ന്നുള്ള യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ കെ എ അബ്ദുര്‍റഹീമും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് വേങ്ങര ബ്ലോക്ക് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുള്‍ഫിക്കറലി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് പി വി കെ ഹസീനയാണ് ബഷീര്‍ കാലടിയുടെ പേര് നിര്‍ദേശിച്ചത്. ടി കെ അബ്ദുര്‍റഹിം പിന്താങ്ങി. ബഷീര്‍ കാലടി 12 വോട്ടും കെ എ റഹീം ഏഴ് വോട്ടും നേടി. തിരഞ്ഞെടുപ്പിനുശേഷം ജനകീയ മുന്നണി പ്രവര്‍ത്തകര്‍ വീണാലുക്കലില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it