palakkad local

പറക്കുളം കുടിവെള്ള പദ്ധതി ഇഴയുന്നു; കുടിവെള്ളമില്ലാതെ പ്രദേശവാസികള്‍

ആനക്കര: ജില്ലയിലെ പടിഞ്ഞാറന്‍മേഖലയിലെ കുടിവെളളക്ഷാമത്തിന് പരിഹാരമായി പറക്കുളം കുന്നില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കൂറ്റന്‍ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍.
കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ പ്രദേശവാസികള്‍ ഇവിടെ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.
ക ഴിഞ്ഞ ആഗസ്റ്റില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു പറക്കുളം കുടിവെള്ളപദ്ധതി ആരംഭിച്ചത്. പറക്കുളം കുന്നിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് ടാങ്ക് എന്നതിനാല്‍ എല്ലാമേഖലയിലേക്കും വെളളം എത്തുന്നതിന് സഹായകരമായിരുന്നു. ഏകദേശം 40 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ആറു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുവാന്‍ ശേഷിയുള്ളതാണ് ഇവിടെ നിര്‍മിച്ച സംഭരണി. പട്ടിത്തറ കരണപ്രകുന്നിന് മുകളില്‍ ജലശുദ്ധീകരണ ശാലയുടെ നിര്‍മാണവും പൂര്‍ത്തിയായി.
ഭാരതപ്പുഴയില്‍ വെള്ളിയാങ്കല്ല് ജലസംഭരണിയില്‍ കിണറുകളുടെയും ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും 400 എംഎം പൈപ്പു ലൈന്‍ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തിയും ഇനിയും പൂര്‍ത്തിയാവാത്തതാണ് കുടിവെള്ളവിതരണം തുടങ്ങാന്‍ തടസ്സമാവുന്നത്. ജില്ലയുടെ പടിഞ്ഞാറെ അറ്റത്തുള്ള ആനക്കര, കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ്.
കുടിവെള്ളവിതരണം ആരംഭിച്ചാല്‍ പടിഞ്ഞാറന്‍ മേഖലയിലെ പ്രദേശങ്ങളുടെ കുടിവെളളക്ഷാമത്തിന് ഇതോടെ പരിഹാരമാവുമായിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരുടെ അലസതയാണ് പദ്ധതി വൈകാന്‍ കാരണമായത്.
Next Story

RELATED STORIES

Share it