World

പര്‍വേസ് മുശര്‍റഫിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

ഇസ്‌ലാമാബാദ്: പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിനെ അറസ്റ്റ് ചെയ്യാനും സ്വത്തുവകകള്‍ കണ്ടുകെട്ടാനും ട്രൈ—ബ്യൂണല്‍ കോടതി ഉത്തരവിട്ടു. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരേ നിലനില്‍ക്കുന്ന രാജ്യദ്രോഹ കേസില്‍ പെഷാവര്‍ ഹൈക്കോടതിയുടേതാണ് വിധി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുശര്‍റഫിനെതിരേ 2014ല്‍ കുറ്റം ചുമത്തിയിരുന്നു. അടിയന്തരാവസ്ഥകാലത്ത് മുശര്‍റഫ് നൂറിലധികം ജഡ്ജിമാരെ പുറത്താക്കുകയും മുതിര്‍ന്ന ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.  വിദേശത്ത് കഴിയുന്ന മുശര്‍റഫിനെ രാജ്യത്തെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it