പര്‍ദ കാണുമ്പോള്‍ കലിതുള്ളുന്നത് വര്‍ഗീയജ്വരം ബാധിച്ചതിന്റെ അടയാളം: കാംപസ് ഫ്രണ്ട്

പര്‍ദ കാണുമ്പോള്‍ കലിതുള്ളുന്നത് വര്‍ഗീയജ്വരം ബാധിച്ചതിന്റെ അടയാളം: കാംപസ് ഫ്രണ്ട്
X
campusfront

കോഴിക്കോട്: പ്രൊവിഡന്‍സ് കോളജില്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിന്റെ നടപടി വര്‍ഗീയജ്വരം ബാധിച്ചതിന്റെ ലക്ഷണമാണെന്നു കാംപസ് ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി അ ഭിപ്രായപ്പെട്ടു.
പര്‍ദ ധരിച്ചതിന്റെ പേരില്‍ ഒന്നാംവര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയോട് ആക്രോശിക്കുകയും പഠിച്ച സ്‌കൂളിനെയടക്കം മോശമാക്കി ചിത്രീകരിക്കുകയും ചെയ്ത പ്രിന്‍സിപ്പല്‍ മാപ്പു പറയണം. കറുപ്പ് ചുരിദാര്‍ ധരിച്ചുവന്ന മറ്റൊരു പെണ്‍കുട്ടിയോട് പര്‍ദയാണ് ധരിച്ചതെന്നു തെറ്റിദ്ധരിച്ച് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറുകയും ചെയ്തു. പര്‍ദ വസ്ത്രം എന്നതിലുപരി ഒരു സമുദായത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്.
അതു ധരിച്ചെത്തുന്നവര്‍ക്ക് ഇവിടെ പഠിക്കാന്‍ അര്‍ഹതയിെല്ലന്ന് പറയുന്നതും പര്‍ദ ധരിക്കരുതെന്ന നിയമം പാസാക്കിയിരിക്കുന്നതും കുറ്റകരമാണ്. ഇന്ത്യാ രാജ്യത്ത് ഏതൊരാള്‍ക്കും ഇഷ്ടമുള്ള രീതിയില്‍ മാന്യമായി വസ്ത്രം ധരിക്കാന്‍ അവകാശം ഉണ്ടെന്നിരിക്കെ പര്‍ദയ്‌ക്കെതിരേ വികാരവിക്ഷോഭം പ്രകടിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ല.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനത്തിനെതിരേ ശബ്ദിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ പ്രൊവിഡന്‍സ് കോളജിലെ വസ്ത്ര വിവേചനം കണ്ടില്ലെന്നു നടിക്കുന്നതും കുറ്റകരമാണ്. പ്രിന്‍സിപ്പലിന്റെ നടപടിയിലൂടെ കോളജിന്റെ സല്‍പേരിനും ഉയര്‍ച്ചയ്ക്കും കളങ്കം ബാധിച്ചിരിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പ്രിന്‍സിപ്പലിനെതിരേ ശക്തമായ നടപടി സ്വീകരിക്കണം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി പി മുബഷിര്‍, ജില്ലാ സെക്രട്ടറി പി വി റാഷിദ്, ജോയിന്റ് സെക്രട്ടറി എം ടി മുബഷിറ, കമ്മിറ്റിയംഗങ്ങളായ അബൂബക്കര്‍, നസീജ്, ഷക്കീര്‍ സംസാരിച്ചു.

[related]
Next Story

RELATED STORIES

Share it