പര്‍ദ്ദയെ ഇകഴ്ത്താന്‍ ഉദ്ദേശിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍

കോഴിക്കോട്: പര്‍ദ്ദയെ ഇകഴ്ത്താനുദ്ദേശിച്ചില്ലെന്നും പെട്ടെന്നുള്ള ക്ഷോഭത്തില്‍ പറഞ്ഞുപോയതാണെന്നും പ്രൊവിഡന്‍സ് കോളജ് പ്രി ന്‍സിപ്പല്‍. കഴിഞ്ഞ ദിവസം പര്‍ദ്ദ ധരിച്ചെത്തിയതിന് പ്രി ന്‍സിപ്പല്‍ അപമാനിച്ചുവിട്ട വിദ്യാര്‍ഥിനിയോടും പിതാവിനോടുമാണ് അധ്യാപിക കുറ്റസമ്മതം നടത്തിയത്. ഇതിനെത്തുടര്‍ന്ന് ഉന്നത കേന്ദ്രങ്ങളില്‍ പരാതി നല്‍കുന്നതു ള്‍പ്പെടെയുള്ള നടപടികളില്‍ നിന്നു പിന്‍മാറുന്നതായി പിതാവ് അറിയിച്ചു.
കഴിഞ്ഞ ദിവസം കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് പര്‍ദ്ദ ധരിച്ചെത്തിയ ഒന്നാംവര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് പരാതിയുയര്‍ന്നതിനെതുടര്‍ന്ന് തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it