പര്‍ദ്ദനിരോധനം; സെക്യുലര്‍ മൗലികവാദമോ വര്‍ഗീയതയോ?

പര്‍ദ്ദനിരോധനം; സെക്യുലര്‍ മൗലികവാദമോ വര്‍ഗീയതയോ?
X






141008161410-01-muslim-wome






ഇത് സെക്യുലര്‍ മൗലികവാദമാണ്. കേരളത്തെ പാരീസാക്കരുത്. ഫാറുഖ് കോളജായാലും,പ്രൊവിഡന്‍സായാലും മഹാരാജാസ് കോളജ്  ആയാലും യാഥാസ്തികത്വം പിടിമുറുക്കുന്നു.






പ്രൊ
വിഡന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളുടെ ഡ്രസ്‌കോഡില്‍ പര്‍ദ്ദയ്ക്കുള്ള നിരോധനം ജനാധിപത്യവിരുധവും,സെക്യുലര്‍ മൗലികവാദവുമാണെന്ന് പ്രമുഖര്‍. കഴിഞ്ഞ ദിവസമാണ് കോളജില്‍ നിരോധിക്കപ്പെട്ട പര്‍ദ്ദ ഊരിവെക്കാന്‍ മറന്നതിന് ടിസി വാങ്ങി പോകണമെന്നും സംസ്‌കാരമില്ലാത്തവളെന്നും വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാല്‍ സിസ്റ്റര്‍ നീത അധിക്ഷേപിച്ചത്. മുസ്ലിം സംഘടനയുടെ അധീനതയിലുള്ള വെള്ളിമാടുകുന്ന് ജെഡിടിയിലെ വിദ്യാര്‍ത്ഥിനികളാണ് ഇത്തരത്തില്‍ സംസ്‌കാരമില്ലായ്മ വര്‍ത്തിക്കുന്നതെന്നും ഇവര്‍ക്കൊക്കെ അവിടെ തന്നെ പഠിച്ചുകൂടെയെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞതായും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. പര്‍ദ്ദനിരോധനത്തിലൂടെ  മുസ്ലിം വിരോധം മറനീക്കി പുറത്തുവരുന്നത് സംബന്ധിച്ച് എയ്ഡഡ് കോളജുകളിലെ ഡ്രസ്‌കോഡ് വീണ്ടും ചര്‍ച്ചയാകുകയാണ്.

പ്രമുഖരുടെ പ്രതികരണങ്ങള്‍


പര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നത് പോലെ തന്നെ ജനാധിപത്യ വിരുധമാണ് പര്‍ദ്ദനിരോധനവും: കെഇഎന്‍


 
KEN-Kunjahammedര്‍ദ്ദ അടിച്ചേല്‍പ്പിക്കുന്നത്  എത്രകണ്ട് ജനാധിപത്യ വിരുധമാണോ. അത്രതന്നെ പര്‍ദ്ദക്കെതിരെയുള്ള അടിച്ചേല്‍പ്പിക്കലുകളും കടുത്ത ജനാധിപത്യവിരുധമാണ്. കോളജുകളിലെ ഡ്രസ്‌കോഡുകള്‍ സാമാന്യമായ സൗകര്യത്തിന് വേണ്ടി രൂപപ്പെടുത്തുന്നതാണ്.ഇതിന്  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  അതിനപ്പുറമുള്ള പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല. ഒരിക്കല്‍ രൂപപ്പെടുത്തിയാല്‍ ആ ഡ്രസ് കോഡ് എല്ലാക്കാലവും നിലനില്‍ക്കണമെന്നില്ല. നിലനിര്‍ത്തണമെന്നുമില്ല. കാലകാലങ്ങളായി സ്ഥാപനം അത് നവീകരിക്കേണ്ടതാണ്. ഉദാഹരണത്തിന് പോലിസിന് നേരത്തെ ഹഫ് ട്രസറായിരുന്നു.


പിന്നീട് പാന്റ്‌സായി മാറി. ടീച്ചര്‍മാര്‍ക്ക് സാരിയായിരുന്നുവെങ്കില്‍  ചുരിദാറിനും പിന്നീട് അവസരം കൊടുത്തു.അതുപോലെതന്നെയാണ് കോളജുകളിലെ ഡ്രസ്‌കോഡും ഉണ്ടാകേണ്ടത്.പിന്നെ വെള്ളിമാട്കുന്ന് ജെഡിറ്റിയില്‍ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കാരമില്ലെന്നും അവരാണ് പര്‍ദ്ദ പോലുള്ള ഡ്രസ്സുകള്‍ കോളജില്‍ ധരിച്ചുവരുന്നതെന്നും ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രൊവിഡന്‍സില്‍ അഡ്മിഷന്‍ നല്‍കാതിരിക്കുകയാണ് വേണ്ടതെന്നുമുള്ള പ്രൊവിഡന്‍സ് കോളജിലെ പ്രിന്‍സിപ്പാളിന്റെ പരാമര്‍ശം ശരിയല്ല.  ഒരു മാറ്റത്തിനും വിധേയമാകാത്ത സാംസ്‌കാരിക ഔന്നിധ്യമുള്ള ഒരാളും ഇത്തരത്തില്‍ പരാമര്‍ശിക്കാന്‍ പാടില്ല.


.

കേരളത്തെ പാരീസാക്കരുത്:സിവിക് ചന്ദ്രന്‍



Civic Chandran


സ്ത്രം എന്നത് കന്യാസ്ത്രീയുടെ വേഷമായാലും, പര്‍ദ്ദയായാലും ,സിഖ് തലപ്പാവായാലും വ്യക്തിപരമായ ചോയ്‌സാണ്. പൊതുരംഗത്ത് നിന്ന് മതങ്ങളുടെ ആചാരങ്ങളും ചിഹ്നങ്ങളും ഒഴിവാക്കുകയെന്നത് ഫ്രാന്‍സിന്റെ മാതൃകയാണ്. ഇത് സെക്യുലര്‍ മൗലികവാദമാണ്. കേരളത്തെ പാരീസാക്കരുത്. ഫാറുഖ് കോളജായാലും,പ്രൊവിഡന്‍സായാലും മഹാരാജാസ് കോളജ്  ആയാലും യാഥാസ്തികത്വം പിടിമുറുക്കുന്നു. ഇത് മതപരമായ മൗലികവാദം മാത്രമല്ല. സെക്യുലര്‍ മൗലികവാദവും കൂടിയാണ്.കേരളം പാരീസല്ലെന്ന് നമ്മള്‍ ഓര്‍ക്കണം.


.

നിരോധനത്തിന് പിറകില്‍ വര്‍ഗീയ വികാരമെന്ന് സംശയിച്ചാല്‍ തെറ്റില്ല: ഹമീദ് ചേന്ദമംഗലൂര്‍


മുഖം മറയ്ക്കാതെയുള്ള പര്‍ദ്ദയെ എതിര്‍ക്കാന്‍ പാടില്ലാത്തതാണ്. കാരണം മുഖം മറയ്ക്കുമ്പോഴാണ് ഐഡന്റിറ്റി വ്യക്തമാകാത്ത പ്രശ്‌നമുള്ളത്. മുഖം മറയ്ക്കാത്ത പര്‍ദ്ദയില്‍ ആളെ തിരിച്ചറിയാം. വേഷവിധാനം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.


ഇതിന്റെ പേരില്‍ കുട്ടികള്‍ക്ക് കോളജില്‍ നിരോധനം ഏര്‍പ്പെടുന്നത് ശരിയല്ല. പര്‍ദ്ദ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അങ്ങിനെയുള്ള സ്വാതന്ത്ര്യം നല്‍കപ്പെടേണ്ടതാണ്. മുസ്ലിം മനേജ്‌മെന്റ് സ്ഥപനങ്ങളില്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന അലിഖിത നിയമം ഉണ്ട്.hameed-chennamangalore


അത്തരം സ്ത്രീകള്‍ ജോലി നിലനിര്‍ത്താന്‍ വേണ്ടിയോ ലഭിക്കാന്‍ വേണ്ടിയോ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഏതെങ്കിലും വിദ്യാര്‍ത്ഥിനികളോ,അധ്യാപികമാരോടും പര്‍ദ്ദ ധരിക്കണമെന്ന്  ശാഠ്യം പാടില്ലാത്തത് പോലെ തന്നെ പര്‍ദ്ദ നിരോധിക്കാനും ശഠിക്കരുത്.


പര്‍ദ്ദയോടുളള അലര്‍ജിയാണോ,മുസ്ലിംങ്ങളോടുള്ള അലര്‍ജിയാണോ ഈ നിരോധനത്തിന് പിന്നിലെന്ന് പരിശോധിച്ചാല്‍ പര്‍ദ്ദ ധരിക്കരുതെന്ന നിര്‍ദേശം നടത്തുന്നതോടൊപ്പം കന്യാസ്ത്രീകള്‍ സഭാ വസ്ത്രം ധരിച്ചുവരരുതെന്നും പറയണ്ടതുണ്ട്.


ഇത് പറയാത്തിടത്തോളം ആരെങ്കിലും പര്‍ദ്ദ നിരോധനത്തിന് പുറകില്‍ പ്രൊവിഡന്‍സ് കോളജിന് സാമുദായിക വര്‍ഗീയ വികാരം ഉണ്ട് എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.


തയ്യാറാക്കിയത്: ടി.കെ സബീന



Next Story

RELATED STORIES

Share it