പരോള്‍ നല്‍കില്ലെന്നത് പുനപ്പരിശോധിക്കണം: ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ നല്‍കില്ലെന്ന നിലപാട് പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും തടവുപുള്ളികള്‍ പങ്കെടുക്കരുതെന്ന തിരഞ്ഞെടുപ്പ് കമീഷന്റെ നിബന്ധനയ്ക്ക് വിധേയമായി പരോള്‍ നല്‍കുന്ന കാര്യം പുനപ്പരിശോധിക്കണമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു.
പീരുമേട് ബാലു വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് നെട്ടുകാല്‍ത്തേരി ജയിലില്‍ കഴിയുന്ന അജയഘോഷിന്റെ ഭാര്യ ശാലിനിയും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. തന്റെ ഭര്‍ത്താവ് അടക്കം ജയിലില്‍ കഴിയുന്ന നാല് തടവുകാര്‍ക്ക് മാര്‍ച്ച് മാസം പരോള്‍ ലഭിക്കേണ്ടതായിരുന്നുവെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ മറവില്‍ പരോള്‍ നിഷേധിച്ച് ജയില്‍ ഡിജിപി ഫെബ്രുവരി 23ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്.
Next Story

RELATED STORIES

Share it