Alappuzha local

പരുമല പള്ളിയില്‍ ജൈവപച്ചക്കറി വിളവെടുപ്പില്‍ നൂറ് മേനി



മാന്നാര്‍: പരുമല പള്ളിയങ്കണത്തിലെ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി.എല്ലാ കൃഷിയിലും നൂറു മേനി വിളവാണ് ലഭിച്ചത്.പരുമല പള്ളിയിലെ ധ്യാന മന്ദരിത്തിനും ഓഡിറ്റോറിയത്തിനും ഇടയിലുള്ള 20 സെന്റ് സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറികള്‍ നട്ടത്.സെമിനാരി മാനേജര്‍ ഫാ.എംസി കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. വിവിധയിനം വഴുതന,വെണ്ട,പയര്‍ തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്.കൃഷി കൃത്യമായി പരിപാലിച്ചിരുന്നതിനാലാണ് നല്ല വിളവ് ലഭിച്ചത്. ദിനംപ്രതി നൂറികണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന പരുമല പള്ളിയിലെ പച്ചക്കറി തോട്ടം മറ്റുള്ളവര്‍ക്കും കൃഷി ചെയ്യാന്‍ പ്രചോദനമായിട്ടുണ്ടെന്ന് മാനേജര്‍ ഫാ.എംസി കുര്യാക്കോസ് പറഞ്ഞു. വിപുലമായി രീതിയില്‍ കൃഷിചെയ്യാനാണ് ശ്രമിക്കുന്നത്. വിളവെടുപ്പ് ആര്‍ രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫാ.എംസി കുര്യക്കോസ്,പരുമല കൗണ്‍സില്‍ അംഗം സൈമണ്‍ കെ തോമസ് കൊമ്പശേരില്‍,ഡൊമനിക് ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it