Idukki local

പരുന്തന്‍പാറ-ഗ്രാമ്പി റൂട്ടില്‍ ബസ് ഓടിത്തുടങ്ങി; യാത്രാ ദുരിതത്തിന് പരിഹാരം

വണ്ടിപ്പെരിയാര്‍: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തന്‍പാറ, ഗ്രാമ്പി നിവാസികളുടെ ഇരുപത് വര്‍ഷത്തെ യാത്രാ ദുരിതത്തിനു പരിഹാരമായി. ഇത് വഴി സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു.ഗ്രാമ്പി തീര്‍ത്തും നിര്‍ധനരായ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണ്. ഇവര്‍ക്കാണ് ബസ് സര്‍വീസ് ഗുണം ചെയ്യുക.
സ്വകാര്യ വാഹനങ്ങള്‍,ഓട്ടോ, ജീപ്പ്, തുടങ്ങിയവയാണ് ഇവരെ ഇതുവരെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്നത്. ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍ അടക്കം നിരവധി കുടംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഇത്. ഈ പ്രദേശത്തു നിന്നും നൂറു കണക്കിനു കുട്ടികളാണ് വണ്ടിപ്പെരിയാറ്റിലും സമീപ പ്രദേശ സ്‌കൂളുകളിലും പഠിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് വഴി ബസ് ഉണ്ടായിരുന്നു എങ്കിലും ഇടയ്ക്ക് നിര്‍ത്തിപ്പോയി.ഇതിനിടെ നിരവധി തവണ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ജനപ്രതിനിധികള്‍ അടക്കം പ്രദേശവാസികള്‍ നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായി സ്വകാര്യ ബസ് കഴിഞ്ഞ ദിവസം മുതല്‍ സര്‍വീസ് ആരംഭിച്ചത്. വണ്ടിപ്പെരിയാറ്റില്‍ നിന്നുമാണ് സ്വകാര്യ ബസിന്റെ സര്‍വീസ് തുടങ്ങുന്നത്.
മഞ്ചുമല,ഗ്രാമ്പി,പരുന്തന്‍പാറ, കല്ലാര്‍, പാമ്പനാര്‍ എന്നീ വഴികളിലൂടെയാണ് ബസിന്റെ യാത്ര. രാവിലെ 9.45,11.45, ഉച്ചകഴിഞ്ഞ് 2.45, 4.30 എന്നിങ്ങനെയാണ് ബസ് വണ്ടിപ്പെരിയാറില്‍ നിന്നും പുറപ്പെടുക.ദിവസവും നാലു സര്‍വീസുകളാണ് ബസിനുള്ളത്.
Next Story

RELATED STORIES

Share it