Kottayam Local

പരീക്ഷ സെന്റര്‍ കവാടങ്ങളിലൊന്ന് തുറന്നില്ലെന്നു പരാതി

പൊന്‍കുന്നം: നിര്‍മാണ പ്രവത്തനം കഴിഞ്ഞിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പിഎസ്‌സി പരീക്ഷയ്ക്കുള്ള മെയിന്‍ സെന്ററായ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ദേശിയ പാത 183 ലേക്കുള്ള പടിക്കെട്ടുകള്‍ തുറന്നുകൊടുത്തിട്ടില്ല.
ഇതു മൂലം പിഎസ്‌സി പരീക്ഷ എഴുതുവാന്‍ കെവിഎംഎസ് ജങ്ഷനില്‍ നിന്നും എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നൂറു മീറ്റര്‍ അധികം നടന്ന് പ്രധാന വഴിയിലൂടെ മാത്രമേ അകത്തേക്ക് കടക്കാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ദിവസം നവോദയ പരിക്ഷ എഴുതാന്‍ എത്തിയവരും രക്ഷിതാക്കളും പടിക്കെട്ടിലൂടെ വഴിയില്ലാതെ നന്നേ ബുദ്ധിമുട്ടി. അടുത്ത അധ്യയന വര്‍ഷം തുടങ്ങും മുമ്പ് പടിക്കെട്ടിന്റെ ഭാഗം എത്രയും വേഗം നിര്‍മാണം പൂര്‍ത്തികരിക്കണമെന്ന് നാട്ടുകാരും രക്ഷാകര്‍ത്താക്കളം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it