പരീക്ഷ വീണ്ടും നടത്തുമെന്ന വാര്‍ത്ത വ്യാജം

തിരുവനന്തപുരം: വാട്‌സ്ആപ്പിലൂടെ ചോദ്യപേപ്പര്‍ പ്രചരിച്ചുവെന്ന് പരാതിയുയര്‍ന്ന പ്ലസ്ടു ഫിസിക്‌സ് പരീക്ഷ വീണ്ടും നടത്തുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച നടന്ന പ്ലസ്ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തിരുന്നു. ചോദ്യങ്ങള്‍ കടലാസിലേക്ക് പകര്‍ത്തിയെഴുതിയതിന്റെ ചിത്രമാണ് പ്രചരിച്ചത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പരീക്ഷയ്ക്കു വന്ന അതേ ചോദ്യങ്ങളാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്.
ഡിജിപിയുടെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പരീക്ഷയ്ക്കു മുമ്പാണോ ശേഷമാണോ വാട്‌സ്ആപ്പ് സന്ദേശം പ്രചരിച്ചത് എന്നാണ് സൈബര്‍ പോലിസ് മുഖ്യമായും അന്വേഷിക്കുന്നത്.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it