kasaragod local

പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളും നാട്ടുകാരും ഏറ്റുമുട്ടി

കാസര്‍കോട്: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ബ്ലേഡ് കൊണ്ട് കീറുകയും ഹെല്‍മറ്റ് കൊണ്ടും റീപ്പ് കൊണ്ടും അടിയേറ്റ അഞ്ച് വിദ്യാര്‍ഥികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും അടിയേറ്റ മൂന്ന് നാട്ടുകാരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. നേരത്തെ റാഗിങിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന മൂന്ന് വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ കുറിച്ച് കാസര്‍കോട് ടൗണ്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it