thrissur local

പരീക്ഷണ ഓട്ടത്തിന് ഇന്ത്യന്‍ ആര്‍മിയുടെ ടെട്രാ ട്രക്കുകള്‍ ചാവക്കാട് ബീച്ചിലെത്തി

ചാവക്കാട്: പരീക്ഷണ ഓട്ടത്തിന് ഇന്ത്യന്‍ ആര്‍മിയുടെ ടെട്രാ ട്രക്കുകള്‍ ചാവക്കാട് ബീച്ചിലെത്തി. ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി കേരളത്തില്‍ നിര്‍മിച്ച ടെട്രാ ട്രക്കുകളാണ് കഴിഞ്ഞ ദിവസം മണലിലൂടെയുള്ള പരീക്ഷണ ഓട്ടത്തിനു വേണ്ടി ചാവക്കാട്ടെത്തിയത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഇഎംഎല്‍ കമ്പനിയുടെ പാലക്കാട് ഫാക്ടറിയില്‍ പണിതീര്‍ത്ത ആറു ചക്രം ടെട്രാ ട്രക്കും കര്‍ണാടകയില്‍ പണിത എട്ടുചക്രം വാഹനവുമാണ് തീരമണലില്‍ കരുത്ത് കാട്ടാന്‍ എത്തിയത്.
വിവിധോദ്ദേശ ഹെവി ഡ്യൂട്ടി ഇന്ത്യന്‍ നിര്‍മിത സൈനിക വാഹനങ്ങളുടെ പ്രകടനം നാട്ടുകാര്‍ക്ക് കൗതുകമായി. റോഡ്, മണല്‍, വെള്ളം തുടങ്ങി വ്യത്യസ്ഥ പ്രതലങ്ങളില്‍ വലിയ ഭാരങ്ങള്‍ വഹിച്ചു നീങ്ങാന്‍ കഴിയുന്ന ഈ വാഹനത്തിന് ടയറുകളില്‍ സ്വയം കാറ്റ് നിറയ്ക്കാനും നീക്കം ചെയ്യാനുമുള്ള സംവിധാനമുണ്ട്. നദികള്‍ക്ക് മുറിച്ച് കടക്കേണ്ട സന്ദര്‍ഭങ്ങളില്‍ താല്‍കാലിക പാലം നിര്‍മിക്കാനുള്ള ടെക്‌നോളജി, അപകട ഘട്ടങ്ങളില്‍ മറ്റു വാഹനങ്ങളുടെ സഹായമില്ലാതെ സ്വയം കെട്ടി വലിക്കാനുള്ള സംവിധാനം എന്നിവ ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്.
Next Story

RELATED STORIES

Share it