പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി ശനിയാഴ്ച നടത്താനിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ പരീക്ഷ മാറ്റിവച്ചു.
സിവില്‍ പോലിസ് ഓഫിസര്‍, വുമണ്‍ പോലിസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 653/2017, 657/2017) തസ്തികകളുടെ ഒഎംആര്‍ പരീക്ഷയാണു മാറ്റിയത്.  പുതുക്കിയ പരീക്ഷാ തിയ്യതി പിഎസ്‌സി പിന്നീട് പ്രഖ്യാപിക്കും.

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മെയ് 25, 26 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി, എംഎസ്‌സി ജനറല്‍ ബയോടെക്‌നോളജി, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് എന്നീ പിജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി.
ഇവ യഥാക്രമം ജൂണ്‍ ഒമ്പത്, പത്ത് തിയ്യതികളില്‍ നടത്തും. പരീക്ഷാകേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. മറ്റു തിയ്യതികളിലെ പിജി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കു മാറ്റമില്ല.
Next Story

RELATED STORIES

Share it