thrissur local

പരിസ്ഥിതി സൗഹൃദ സന്ദേശവുമായി പട്ടിക്കരയില്‍ നബിദിനാഘോഷം

കേച്ചേരി: പരിസ്ഥിതി സൗഹൃദ സന്ദേശമുയര്‍ത്തി പട്ടിക്കര കിഴക്കുമുറി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷം മാതൃകയായി. വൃക്ഷതൈ നട്ടുപിടിപ്പിച്ചും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തുമാണ് മഹല്ല് കമ്മിറ്റി മാതൃകയായത്.
മഹല്ല് നിവാസികള്‍ക്കായി 300 പാക്കറ്റ് പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്.
ചൂണ്ടല്‍ കൃഷി ഓഫിസര്‍ സുമേഷ് അവണൂര്‍ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ എ ഇഖ്ബാല്‍, വാര്‍ഡ് മെമ്പര്‍ പി കെ സുഗതന്‍, മഹല്ല് പ്രസിഡന്റ് എം കെ അബ്ദുല്‍ റഷീദ്, സെക്രട്ടറി ഷാനിഫ് പി ജി, ഖജാഞ്ചി എന്‍ കെ കബീര്‍, ഭാരവാഹികളായ അഷ്‌കര്‍ എം എ, അബ്ദുല്‍ മനാഫ് എം എ, ഷിഹാബ്, തഫ്‌സീല്‍, സത്താര്‍, എം കെ അബ്ദുല്‍ റസാഖ് എന്നിവര്‍ പങ്കെടുത്തു.
മുതിര്‍ന്ന മഹല്ല് അംഗങ്ങളുടെ നേതൃത്വത്തില്‍ പള്ളി അങ്കണത്തില്‍ വൃക്ഷതൈകളും നട്ടുപിടിപ്പിച്ചു.
Next Story

RELATED STORIES

Share it