പരിസ്ഥിതി സംരക്ഷിച്ചായിരിക്കണം നവകേരളം സൃഷ്ടിക്കേണ്ടത്: കോടിയേരി

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം നവകേരളം സൃഷ്ടിക്കേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ അതേസ്ഥലത്തുതന്നെ വീട് പുനര്‍നിര്‍മിച്ച് താമസിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവുന്ന സ്ഥലത്ത് ഇനിയും താമസം അനുവദിക്കണോ എന്ന കാര്യം പുനപ്പരിശോധിക്കണം. അപകടസാധ്യതയുള്ള ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കു പുനരധിവസിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. പുനരധിവാസത്തിനായുള്ള വാസയോഗ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി പഠനവും ചര്‍ച്ചയും വേണം. ജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണമാണു സാധ്യമാക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തണം. കൂടാതെ ഗ്രാമസഭകള്‍ ചേര്‍ന്നും ചര്‍ച്ച നടത്തണം. നിലവിലെ നിര്‍മാണരീതിയില്‍ മാറ്റംവരുത്താന്‍ കഴിയുമോയെന്നും പുതിയ നിര്‍മാണ പ്രക്രിയയിലേക്കു മാറാന്‍ പറ്റുമോ എന്നും പരിശോധിക്കണം. പുനര്‍നിര്‍മാണ സമയത്ത് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവു വലിയ പ്രതിസന്ധിയുണ്ടാക്കും. ഈയൊരു സാഹചര്യത്തിലാണു പരിസ്ഥിതി സംരക്ഷിച്ചു—ള്ള പുനര്‍നിര്‍മാണം നടത്തേണ്ടത്. യുഎഇ സഹായം എങ്ങനെ ലഭ്യമാക്കാമെന്ന് ആലോചിക്കണം. കേന്ദ്രനയം തടസ്സമാണെങ്കില്‍ തിരുത്തണം. അതിനായി കൂട്ടായ പരിശ്രമം വേണം. ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ കേന്ദ്രം കാണിച്ച ശുഷ്‌കാന്തി കേരളത്തോടും കാണിക്കണം. പ്രളയം ഡാമുകള്‍ തുറന്നുവിട്ടതു കൊണ്ടല്ല. പ്രതിപക്ഷം വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. രണ്ട് എംഎല്‍എമാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതിനെ കോടിയേരി ന്യായീകരിച്ചു. സിപിഎം മണ്ഡലം തിരിച്ചല്ല കാര്യങ്ങള്‍ കാണുന്നതെന്നും കേരളത്തിലെ പ്രളയദുരന്തം ചര്‍ച്ച ചെയ്യുന്നതിനാണു സഭ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് വിപ്പ് വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it