kannur local

പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമായി സുരേഷ് കീഴാറ്റൂര്‍

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ സമരപ്പന്തല്‍ പുനസ്ഥാപിച്ച ശേഷം നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. വിശാലമായ വയലില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി പരിസ്ഥിതി-പൗരവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിജ്ഞ ഏറ്റുചൊല്ലി.
കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനില്‍ക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം ഭീകരവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു.
രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്തതാണ് പരിസ്ഥിതിയുടെ വിഷയം. അതിനാല്‍ വനവും പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടവും പരിസ്ഥിതിയും നശിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു എന്നായിരുന്നു പ്രതിജ്ഞ. തുടര്‍ന്ന് പൊതുസമ്മേളനം കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകിയമ്മ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it